24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കടുത്ത നടപടിയുമായി ഗൂഗിൾ, 2000 ആപ്പുകൾ ഇനി ഇല്ല
Kerala

കടുത്ത നടപടിയുമായി ഗൂഗിൾ, 2000 ആപ്പുകൾ ഇനി ഇല്ല

പേഴ്സണല്‍ ലോണ്‍ ആപ്പുകള്‍ പലര്‍ക്കും ഒരു ആശ്വാസമാണ് ഇന്ന്. എന്നാല്‍ ഇവയുടെ സുരക്ഷയെ പറ്റി നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?. ഗൂഗിളും ആര്‍ ബി ഐയും ഇക്കാര്യം ശ്രദ്ധിച്ചിട്ടുണ്ട്. നിലവില്‍ സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പേഴ്സണല്‍ ലോണ്‍ ആപ്പുകള്‍ ഗൂഗിള്‍ നീക്കം ചെയ്തത് അതുകൊണ്ടാണ്. ഇന്ത്യയിലെ പ്ലേ സ്റ്റോറിൽ നിന്ന് ഏകദേശം 2000 പേഴ്സണൽ ലോൺ ആപ്പുകളാണ് ഗൂഗിൾ കഴിഞ്ഞ ദിവസം നീക്കം ചെയ്തത്. പണമിടപാട് വിഭാഗത്തിലുള്ള മൊത്തം ആപ്പുകളുടെ പകുതിയിലധികമാണ് നീക്കം ചെയ്തിരിക്കുന്ന ആപ്പുകളെന്ന് ഗൂഗിൾ പറഞ്ഞു.

2022 ന്‍റെ തുടക്കം മുതല്‍ ഗൂഗിള്‍ ഇത്തരത്തില്‍ ആപ്പുകള്‍ നീക്കം ചെയ്യുന്നുണ്ട്. പേഴ്സണല്‍ ലോണ്‍ ആപ്പുകള്‍ വഴി കടം വാങ്ങുന്നവര്‍ ഉപദ്രവിക്കൽ, ബ്ലാക്ക്‌മെയിലിങ്, കൊള്ളയടിക്കുന്ന തരത്തിലുള്ള പണമിടപാട് നടത്തല്‍ എന്നിവയ്ക്ക് ഇരയാകുന്നുണ്ട്. ഇതില്‍ നിന്ന് ഉപഭോക്താക്കളെ രക്ഷിക്കാനാണ് ഗൂഗിളിന്റെ നീക്കം. അനിയന്ത്രിതമായ വായ്പാ പ്രവർത്തനങ്ങൾ നിരോധിക്കുന്നതിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ നിയമം കൊണ്ടുവന്നിട്ടുണ്ട്. നിയമം പ്രാബല്യത്തില്‍ വന്ന ശേഷമാണ് ഇന്ത്യയിൽ ലോൺ നൽകുന്ന ആപ്പുകളെ നീരിക്ഷിച്ച് ഗൂഗിള്‍ നടപടി എടുക്കാന്‍ തുടങ്ങിയത്.

Related posts

നൂറുദിനകര്‍മ്മപരിപാടി പട്ടയമേള വഴി ജില്ലയില്‍ വിതരണം ചെയ്തത് 830 പട്ടയങ്ങള്‍

Aswathi Kottiyoor

വളപട്ടണത്ത് റെയിൽവേ ട്രാക്കിൽ കല്ല് നിരത്തിയ കുട്ടികൾ പിടിയിൽ.

Aswathi Kottiyoor

ആ​രാ​ധ​ന​ക്ര​മ ഏ​കീ​ക​ര​ണം ന​ട​പ്പി​ലാ​ക്ക​ണം: ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ്

Aswathi Kottiyoor
WordPress Image Lightbox