24.5 C
Iritty, IN
October 5, 2024
  • Home
  • kannur
  • ഓണാഘോഷ പാക്കേജുമായി കെ. എസ്. ആർ. ടി. സി.
kannur

ഓണാഘോഷ പാക്കേജുമായി കെ. എസ്. ആർ. ടി. സി.

ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി ഓണത്തോടനുബന്ധിച്ച് കെ. എസ്. ആർ. ടി. സി. നെഫർറ്റിറ്റി ആഡംബര കപ്പൽയാത്രയ്ക്ക് അവസരമൊരുക്കും. സൂപ്പർ ഡീലക്സ് എയർബസിൽ സെപ്റ്റംബർ നാലിന് രാവിലെ ആറിന് കണ്ണൂരിൽനിന്ന്‌ പുറപ്പെട്ട് എറണാകുളം ബോൾഗാട്ടിയിലെത്തും.

അവിടെനിന്ന് അഞ്ചുമണിക്കൂർ ദൈർഘ്യമുള്ള ആഡംബര കപ്പൽയാത്രയും വിഭവസമൃദ്ധമായ അത്താഴവിരുന്നും കഴിച്ച് തിരിച്ച് അഞ്ചിന് രാവിലെ ആറിന് തിരിച്ചെത്തുന്ന രീതീയിലാണ് ട്രിപ്പ്.

സെപ്റ്റംബർ മൂന്നിന് രാത്രി ഏഴിന് കണ്ണൂരിൽനിന്ന്‌ പുറപ്പെട്ട് സെപ്റ്റംബർ ആറിന് രാവിലെ ആറിന് തിരിച്ചെത്തുന്ന രീതിയിലാണ് വാഗമൺ-കുമരകം ട്രിപ്പ്.

സെപ്റ്റംബർ നാലിന് രാവിലെ ഏഴിന് കണ്ണൂരിൽനിന്ന് പുറപ്പെട്ട് സെപ്റ്റംബർ ഏഴിന് രാവിലെ ആറിന് തിരിച്ചെത്തുന്ന രീതിയിലാണ് മൂന്നാർ ട്രിപ്പ്. അതിരപ്പിള്ളി, വാഴച്ചാൽ വെള്ളച്ചാട്ടങ്ങൾ സന്ദർശിച്ച് രാത്രിയാണ് മൂന്നാറിലെത്തുക. കെ. എസ്. ആർ. ടി. സി. ക്യാരവാനിലാണ് താമസം. കൂടാതെ എല്ലാ വാരാന്ത്യങ്ങളിലും വയനാട്, പൈതൽമല ഏകദിന ട്രിപ്പുകളും ഉണ്ടാകും. ബുക്കിങ്ങിന് ഫോൺ: 9496131288, 8089463675.

Related posts

ക​ണ്ണൂ​ർ ഗ​വ. മെ​ഡി​. കോ​ള​ജ്: 125 കോ​ടി​യു​ടെ ഭ​ര​ണാ​നു​മ​തി

Aswathi Kottiyoor

പനിച്ചുവിറച്ച്​ മലയോരം

Aswathi Kottiyoor

മുണ്ടേരിക്കടവ് ഇക്കോ ടൂറിസം പദ്ധതി; പ്രവൃത്തി ഉദ്ഘാടനം ഫെബ്രുവരി ഏഴിന്

Aswathi Kottiyoor
WordPress Image Lightbox