21.6 C
Iritty, IN
November 21, 2024
  • Home
  • kannur
  • കാ​ല​വ​ര്‍​ഷ​ക്കെ​ടു​തി; റോഡുകളുടെ നിലവാരം ഉയർത്തും: മന്ത്രി
kannur

കാ​ല​വ​ര്‍​ഷ​ക്കെ​ടു​തി; റോഡുകളുടെ നിലവാരം ഉയർത്തും: മന്ത്രി

കാ​ല​വ​ര്‍​ഷ​ക്കെ​ടു​തി ശ​ക്ത​മാ​യ പേ​രാ​വൂ​ര്‍ മ​ണ്ഡ​ല​ത്തി​ലെ റോ​ഡു​ക​ള്‍ ബി​എം ആ​ൻ​ഡ് ബി​സി നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ര്‍​ത്താ​നാ​ണ് സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​തെ​ന്ന് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് പറഞ്ഞു. പേ​രാ​വൂ​ര്‍ മ​ണ്ഡ​ല​ത്തി​ലെ പൊ​തു​മ​രാ​മ​ത്ത് റോ​ഡു​ക​ള്‍ ഗ​താ​ഗ​ത​യോ​ഗ്യ​മ​ല്ലെ​ന്നും താ​ലൂക്ക് ആ​സ്ഥാ​ന​ത്തേ​ക്കു​ള്ള പ്ര​ധാ​ന​പ്പെ​ട്ട റോ​ഡു​ക​ള്‍ പു​തി​യ പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി മു​ന്‍​ഗ​ണ​നാ ക്ര​മ​ത്തി​ല്‍ ന​വീ​ക​രി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും സ​ണ്ണി ജോ​സ​ഫ്‌ എം​എ​ല്‍​എ ന​ൽ​കി​യ സ​ബ്മി​ഷ​ന് മറുപടി പറയുകയായിരുന്നു മന്ത്രി. ക​ഴി​ഞ്ഞ ഒ​രു വ​ര്‍​ഷ​ത്തി​നി​ടെ 20. 57 കോ​ടി രൂ​പ​യു​ടെ റോ​ഡ് ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ള്‍ മ​ണ്ഡ​ല​ത്തി​ൽ പൂ​ര്‍​ത്തീ​ക​രി​ച്ചെ​ന്നും ഒ​മ്പതു കോ​ടി രൂ​പ​യു​ടെ ന​വീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ നി​ല​വി​ല്‍ ന​ട​ക്കു​ന്നു​ണ്ടെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. ഹി​ല്‍ ഹൈ​വേ​യി​ല്‍ ഉ​ള്‍​പ്പെ​ട്ട വ​ള്ളി​ത്തോ​ട് – അ​മ്പാ​യ​ത്തോ​ട്, അ​മ്പാ​യ​ത്തോ​ട് – ബോ​യ്സ് ടൗ​ണ്‍ റോ​ഡു​ക​ള്‍ ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കി​യി​ട്ടു​ണ്ട്. മ​ണ്ഡ​ല​ത്തി​ലെ റോ​ഡ് ദൈ​ര്‍​ഘ്യ​ത്തി​ന​നു​സ​രി​ച്ച് റ​ണ്ണിം​ഗ് കോ​ണ്‍​ട്രാ​ക്ട് പ്ര​വൃ​ത്തി​ക​ളും ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട് എന്നും മന്ത്രി പറഞ്ഞു.

Related posts

മാ​ന​ന്ത​വാ​ടി-​മ​ട്ട​ന്നൂ​ര്‍ വി​മാ​ന​ത്താ​വ​ള റോ​ഡ് നാ​ലു​വ​രി​പ്പാ​ത​യാ​ക്കാ​ൻ മു​ഖ്യ​മ​ന്തി​ക്ക് നി​വേ​ദ​നം

Aswathi Kottiyoor

പശുപരിപാലനത്തിൽ പരിശീലനം

Aswathi Kottiyoor

കെ.റെയിൽ പദ്ധതി ജനങ്ങളെ അണിനിരത്തി ചെറുക്കും .റസാഖ് പാലേരി

Aswathi Kottiyoor
WordPress Image Lightbox