ജില്ലാ പഞ്ചായത്തിന്റെ ‘ഓണത്തിന് ഒരുകൊട്ട പൂവ്’ പദ്ധതിയുടെ ജില്ലാതല വിളവെടുപ്പ് ഉദ്ഘാടനം മുൻ മന്ത്രി പി.കെ. ശ്രീമതി നിർവഹിച്ചു. അഴീക്കോട് ചാൽ സ്വദേശി പി.പി. സിലേഷിന്റെ പൂപ്പാടത്ത് നടന്ന വിളവെടുപ്പുദ്ഘാടനത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ അധ്യക്ഷത വഹിച്ചു.
പദ്ധതി ജില്ലാ പഞ്ചായത്ത് കഴിഞ്ഞ അഞ്ച് വർഷമായി തുടരുകയാണ്. ഇത്തവണ 1.37 ലക്ഷം ചെണ്ടുമല്ലി തൈകളാണ് വിതരണം ചെയ്തത്. ഒരു ചെടിയിൽ നിന്ന് ശരാശരി ഒന്നര കിലോ പൂക്കൾ ലഭിക്കും. ആകെ 200 ടൺ പൂക്കൾ ലഭിക്കുമെന്നാണ് പ്രതീക്ഷ.
പത്ത് ലക്ഷം രൂപ ചെലവിൽ ജില്ലയിലെ വിവിധ പഞ്ചായത്തുകളിലായി 50 ഹെക്ടർ സ്ഥലത്താണ് പൂകൃഷി ചെയ്തത്.