24.5 C
Iritty, IN
October 5, 2024
  • Home
  • kannur
  • കണ്ണൂർ സർവകലാശാല സംരക്ഷണ കൂട്ടായ്‌മ നാളെ.
kannur

കണ്ണൂർ സർവകലാശാല സംരക്ഷണ കൂട്ടായ്‌മ നാളെ.

കണ്ണൂർ: അക്കാദമിക്‌ മര്യാദകൾ ലംഘിച്ച്‌ വൈസ്‌ ചാൻസലറെ അധിക്ഷേപിക്കുകയും സർവകലാശാല നടപടിക്രമങ്ങളിൽ ഇടപെടുകയും ചെയ്യുന്ന നിലപാട്‌ ഗവർണർ തിരുത്തണമെന്നാവശ്യപ്പെട്ട്‌ കണ്ണൂർ സർവകലാശാല സംരക്ഷണ സമിതി ബുധനാഴ്‌ച സർവകലാശാല സംരക്ഷണ കൂട്ടായ്‌മ സംഘടിപ്പിക്കും. എസ്‌എഫ്‌ഐ, എകെപിസിടിഎ, എകെജിസിടി, കെയുടിസി, കെയുഇയു, കെഎൻടിഇ, എസ്‌എഫ്‌സിടിഎസ്‌എ സംഘടനകൾ ചേർന്നാണ്‌ പരിപാടി സംഘടിപ്പിക്കുന്നത്‌. വൈകീട്ട്‌ 3.30ന്‌ എം വി ജയരാജൻ ഉദ്‌ഘാടനം ചെയ്യും. സിൻഡിക്കറ്റ്‌ അംഗം എൻ സുകന്യ മുഖ്യപ്രഭാഷണം നടത്തും.

കേരളത്തിലെ ഉന്നതവിദ്യാഭ്യാസരംഗത്തെ താറടിച്ച്‌ കാണിക്കുന്ന ഗവർണർ ആരിഫ്‌ മുഹമ്മദ്‌ ഖാൻ ഇരിക്കുന്ന പദവിക്ക്‌ യോജിച്ച മാന്യത കാണിക്കണമെന്ന്‌ എകെപിസിടിഎ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.സി പത്മനാഭൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇന്ത്യൻ ചരിത്രകോൺഗ്രസ്‌ വേദിയിൽ വർഗീയത പറഞ്ഞപ്പോഴാണ്‌ ഗവർണർക്കെതിരെ പ്രതിഷേധമുണ്ടായത്‌. അതിന്റെ പേരിൽ വൈസ്‌ ചാൻസലറെ ക്രിമിനൽ എന്ന്‌ വിളിച്ചത്‌ പ്രതിഷേധാർഹമാണ്‌. പുരോഗതിയിലേക്ക്‌ മുന്നേറുന്ന കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയെ ഇകഴ്‌ത്താനുള്ള സംഘപരിവാർ അജൻഡ നടപ്പിലാക്കുകയാണ്‌ ഗവർണറെന്നും അദ്ദേഹം പറഞ്ഞു. വാർത്താസമ്മേളനത്തിൽ എകെപിസിടിഎ സംസ്ഥാനസെക്രട്ടറി എ നിശാന്ത്‌, എകെജിസിടി സംസ്ഥാന പ്രവർത്തക സമിതി അംഗം ഡോ. പി എച്ച്‌ ഷാനവാസ്‌, കെയുടിസി പ്രസിഡന്റ്‌ ഡോ. ആർ കെ സുനിൽ കുമാർ,കെഎൻടിഇഒ പ്രത്യുഷ്‌ പുരുഷോത്തമൻ എന്നിവർ പങ്കെടുത്തു.

Related posts

ആ​ഭ്യ​ന്ത​ര സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ റെ​ക്കോ​ർ​ഡ് നേ​ട്ടം: മു​ഹ​മ്മ​ദ് റി​യാ​സ്

Aswathi Kottiyoor

ജില്ലയിൽ നിന്നുള്ള കെ. എസ്. ആർ. ടി. സി. ദീർഘദൂര ബസുകൾ മുഴുവൻ പുനഃസ്ഥാപിച്ചു

Aswathi Kottiyoor

80 ക​ഴി​ഞ്ഞ​വ​ര്‍​ക്കും ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്കും ത​പാ​ല്‍ വോ​ട്ട്……….

Aswathi Kottiyoor
WordPress Image Lightbox