24.6 C
Iritty, IN
October 5, 2024
  • Home
  • Thiruvanandapuram
  • 3 കിലോമീറ്ററില്‍ ഒന്ന്, 15 വാഹനങ്ങള്‍ക്ക് ഒരു ചാര്‍ജിങ്ങ് പോയിന്റ്; ഇ.വി. ഫ്രണ്ട്‌ലിയാകാൻ തലസ്ഥാനം.
Thiruvanandapuram

3 കിലോമീറ്ററില്‍ ഒന്ന്, 15 വാഹനങ്ങള്‍ക്ക് ഒരു ചാര്‍ജിങ്ങ് പോയിന്റ്; ഇ.വി. ഫ്രണ്ട്‌ലിയാകാൻ തലസ്ഥാനം.

തിരുവനന്തപുരം: ഓരോ മൂന്നുകിലോമീറ്റര്‍ ചുറ്റളവിലും ഇലക്ട്രിക് വാഹനങ്ങള്‍ക്കായി ഒരു ചാര്‍ജിങ്‌പോയന്റ് സ്ഥാപിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ഡല്‍ഹി ഗതാഗതമന്ത്രി കൈലാഷ് ഗഹ്ലോട്ട് പറഞ്ഞു. കോവിഡ് മൂലം സര്‍ക്കാരിന് രണ്ട് വര്‍ഷം നഷ്ടമായെങ്കിലും 2024- ഓടെ വാഹനരജിസ്ട്രേഷനില്‍ 25 ശതമാനം ഇലക്ട്രിക് വാഹനങ്ങളെന്നലക്ഷ്യം കൈവരിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും പ്രധാനപ്പെട്ടലക്ഷ്യം ചാര്‍ജിങ് സ്റ്റേഷനുകളുടെ വിപുലമായശൃംഖല സൃഷ്ടിക്കുകയെന്നതാണ്. സംസ്ഥാനത്ത് ഇതിനകം 2000-ത്തിലധികം ചാര്‍ജിങ് സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഏകദേശം 100 ചാര്‍ജിങ്സ്റ്റേഷനുകളുടെ നിര്‍മാണം നടക്കുകയാണ്. ഈ വര്‍ഷാവസാനത്തോടെ ചാര്‍ജറുകളുടെ എണ്ണം 4000-മാക്കി ഉയര്‍ത്തും. നിരവധി ബോധവത്കരണങ്ങളും പ്രോത്സാഹനങ്ങളും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടെങ്കിലും ഡല്‍ഹിക്ക് പുറത്തും ദേശീയപാതയോരങ്ങളിലും ചാര്‍ജിങ് സ്റ്റേഷനുകളില്ലാത്തതാണ് പ്രശ്‌നമെന്ന് ഗഹ്ലോട്ട് പറഞ്ഞു.അതിനാല്‍ സംസ്ഥാനത്ത് ശക്തമായ ചാര്‍ജിങ് സൗകര്യം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നടപടികളാരംഭിച്ചിട്ടുണ്ട്. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഓരോ 15 വാഹനങ്ങള്‍ക്കും ഒരു ചാര്‍ജിങ്‌പോയന്റ് എന്നരീതിയില്‍ പുതിയസ്റ്റേഷനുകള്‍ സ്ഥാപിക്കും. തലസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യുന്ന ഓരോ 15 ഇ-വികള്‍ക്കും ഒരു ചാര്‍ജര്‍ എന്നത് വലിയബുദ്ധിമുട്ടുള്ള കാര്യമല്ലെന്ന് ഡയലോഗ് ആന്‍ഡ് ഡെവലപ്മെന്റ് കമ്മിഷന്‍ (ഡി.ഡി.സി.) വൈസ് ചെയര്‍മാന്‍ ജാസ്മിന്‍ ഷാ പറഞ്ഞു. 90 ശതമാനം ആളുകളും തങ്ങളുടെ ഇ-വാഹനങ്ങള്‍ വീടുകളിലോ ഓഫീസുകളിലോ ആണ് ചാര്‍ജുചെയ്യുന്നത്. എന്നിരുന്നാലും പുതുതായി ഇ-വി വാങ്ങുന്നവര്‍ക്ക് പിന്തുണനല്‍കാന്‍ പൊതു സ്ഥലങ്ങളില്‍ ശക്തമായചാര്‍ജിങ് സംവിധാനം ഒരുക്കേണ്ടത് പ്രധാനമാണെന്ന് ഷാ പറഞ്ഞു.

വര്‍ഷാവസാനത്തോടെ ഇരുചക്രവാഹനങ്ങള്‍, മുച്ചക്രവാഹനങ്ങള്‍, കാറുകള്‍, ബസുകള്‍ എന്നിവയുള്‍പ്പെടെ നഗരത്തിലെ ആകെ ഇ-വി വാഹനങ്ങളുടെ എണ്ണം 1.8 ലക്ഷം കവിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. സര്‍ക്കാരിന്റെ ‘വണ്‍ ഡല്‍ഹി’ മൊബൈല്‍ ആപ്ലിക്കേഷനില്‍ സര്‍ക്കാര്‍ ഏജന്‍സികളും പൊതു-സ്വകാര്യ ഏജന്‍സികളും സ്ഥാപിച്ചിട്ടുള്ള ചാര്‍ജറുകളുടെ ഡാറ്റയും സ്ഥാനവും ലഭ്യമാക്കുമെന്ന് അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു.

തത്സമയം നഗരത്തില്‍ ലഭ്യമായ ചാര്‍ജറുകളുടെ വിവരങ്ങളും കാണിക്കും. വാഹനയുടമകള്‍ക്ക് ഓണ്‍ലൈന്‍ ബുക്കിങ്ങും പണമിടപാടുകളും നടത്താന്‍ സൗകര്യമൊരുക്കുന്ന സംവിധാനവും ഇതില്‍ ചേര്‍ക്കും. നഗരത്തില്‍ ഇ-വി സൗഹൃദ അന്തരീക്ഷം വികസിപ്പിക്കുന്നതിന് സംഭാവനനല്‍കിയ പങ്കാളികളെ അഭിനന്ദിക്കുന്നതിന് ഡല്‍ഹി സര്‍ക്കാര്‍ ജനങ്ങളില്‍നിന്ന് ശുപാര്‍ശകള്‍ ക്ഷണിച്ചിട്ടുണ്ട്.

Related posts

എപ്പോൾ വേണമെങ്കിലും എ കാറ്റഗറിയിലേക്ക് കണ്ണൂർ ജില്ല മാറാം

Aswathi Kottiyoor

നീറ്റ് പിജി പരീക്ഷ മാറ്റി….

മുഖ്യമന്ത്രിയെ വിമര്‍ശിച്ചതിന് സെക്രട്ടേറിയറ്റ് ജീവനക്കാരന് സസ്‌പെന്‍ഷന്‍

Aswathi Kottiyoor
WordPress Image Lightbox