24.2 C
Iritty, IN
October 5, 2024
  • Home
  • kannur
  • പൂവിളി കാത്ത്‌ ചെണ്ടുമല്ലി പാടങ്ങൾ
kannur Uncategorized

പൂവിളി കാത്ത്‌ ചെണ്ടുമല്ലി പാടങ്ങൾ

ജില്ലാ പഞ്ചായത്തിന്റെ ‘ഓണത്തിന് ഒരുകൊട്ട പൂവ്’ പദ്ധതിയുടെ ഭാഗമായി പഞ്ചായത്തുകളിൽ പൂക്കൾ വിളവെടുപ്പിന് ഒരുങ്ങി. വിവിധ പഞ്ചായത്തുകളിലെ 550 കർഷക ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ 50 ഹെക്ടറിലാണ് കൃഷിയിറക്കിയത്. ജില്ലാതല വിളവെടുപ്പ് ഉദ്ഘാടനം ചൊവ്വാഴ്‌ച രാവിലെ ഒമ്പതിന് അഴീക്കോട് ചാൽ ബീച്ചിലെ പി സിലേഷിന്റെ പൂകൃഷിയിടത്തിൽ മുൻ മന്ത്രി പി കെ ശ്രീമതി നിർവഹിക്കും.
ഓണത്തിന് തദ്ദേശീയമായി പൂക്കൾ ലഭ്യമാക്കുക, പുഷ്പ കൃഷി പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിനായി വാർഷിക പദ്ധതിയിൽ 10 ലക്ഷം രൂപ വകയിരുത്തി.
ജില്ലയിൽ ഗുണമേന്മയുള്ള ഒന്നരലക്ഷത്തോളം ചെണ്ടുമല്ലി തൈകളാണ് കൃഷി ഭവൻ മുഖേന സൗജന്യമായി നൽകിയത്. ചുരുങ്ങിയത് 15 സെന്റ് കൃഷിസ്ഥലമുള്ള 550 ഗ്രൂപ്പുകളാണ് പദ്ധതിയുടെ ഭാഗമായത്. മഞ്ഞ, ഓറഞ്ച് നിറത്തിലുള്ള ഹൈബ്രിഡ് ചെണ്ടുമല്ലി തൈകളാണ് നൽകിയത്. പ്രായമായ ഒരു ചെടിയിൽനിന്ന് ശരാശരി ഒന്നര കിലോഗ്രാം പൂക്കൾ ലഭിക്കും. ഇത്തവണ കാലാവസ്ഥ അനുകൂലമായതിനാൽ 200 ടൺ വരെ പൂക്കൾ ലഭിക്കുമെന്നാണ് ജില്ലാ പഞ്ചായത്തിന്റെ പ്രതീക്ഷ.

Related posts

വാ​ക്സി​നേ​ഷ​ന്‍ 109 കേ​ന്ദ്ര​ങ്ങ​ളി​ല്‍

Aswathi Kottiyoor

വിഷു ആശംസയുമായി ഗവർണറും മുഖ്യമന്ത്രിയും; സമൃദ്ധിയും ഒരുമയുമുണ്ടാകട്ടെയെന്ന് ഗവർണർ

Aswathi Kottiyoor

മകൾക്കൊപ്പം വീട്ടിൽ കാമുകനെ കണ്ടതിന് ശിക്ഷ:വീട്ടിലെത്തിയ അമ്മ മകളെ കഴുത്തുഞെരിച്ചു കൊന്നു

Aswathi Kottiyoor
WordPress Image Lightbox