24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • മാഹി മെഡിക്കൽ സെന്ററിന് ഇന്ത്യ 500 സ്റ്റാർട്ടപ്പ് 2022 അവാർഡ്
Kerala

മാഹി മെഡിക്കൽ സെന്ററിന് ഇന്ത്യ 500 സ്റ്റാർട്ടപ്പ് 2022 അവാർഡ്

ഇന്ത്യ 500 സ്റ്റാർട്ട്‌ അപ്പ് അവാർഡിന് മാഹി മെഡിക്കൽ ആൻഡ് ഡയഗ്നോസ്റ്റിക് സെന്ററിനെ തിരഞ്ഞെടുത്തതായി ഇന്ത്യ 500 സ്റ്റാർട്ട്‌ അപ്പ് അവാർഡ് കമ്മിറ്റി അറിയിച്ചു.

ഇന്ത്യയിൽ പുതുതായി തുടങ്ങിയ വികസ്വര സ്ഥാപനങ്ങളിൽ മികച്ച പ്രവർത്തനം കാഴ്ചവെക്കുന്നവർക്ക് ദേശീയതലത്തിൽ അംഗീകാരം നൽകാനാണ് ഇന്ത്യ 500 സ്റ്റാർട്ട്‌ അപ്പ് വിഭാഗം തുടങ്ങിയത്.

ഡിസംബറിൽ മുംബൈയിൽ അവാർഡ് സമ്മാനിക്കും.

70 കഴിഞ്ഞ മാഹിമേഖലയിലെ മുതിർന്ന പൗരന്മാർക്ക് എം. എം. സിയിൽ റസിഡന്റ്‌ ഡോക്ടറുടെ സൗജന്യ പരിശോധന ഏർപ്പെടുത്തിയിട്ടുണ്ട്. അവർക്ക് ലാബ് പരിശോധനയിലും മരുന്നുകൾക്കും നിരക്കിളവ് ഉണ്ടായിരിക്കുമെന്നും എം. എം. സി. ചെയർമാൻ മൻസൂർ പള്ളൂർ അറിയിച്ചു. പത്രസമ്മേളനത്തിൽ എം. എം. സി. ചീഫ് മെഡിക്കൽ ഓഫീസർ ഡോ. നഫീസ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സോമൻ പന്തക്കൽ, ഓപ്പറേഷൻ മാനേജർ മുനീർ എന്നിവരും പങ്കെടുത്തു.

Related posts

പ്രശസ്ത തെന്നിന്ത്യന്‍ നടി ജയന്തി (76) അന്തരിച്ചു

Aswathi Kottiyoor

ഇപിഎഫ്‌ ഉയർന്ന പെൻഷൻ: വിവരങ്ങൾ അപ്‌ലോഡ്‌ ചെയ്യാൻ തൊഴിലുടമകൾക്ക്‌ 3 മാസം കൂടി സമയം

Aswathi Kottiyoor

ഡ്രൈവര്‍മാര്‍ക്ക് നാറ്റ്പാക്കിന്റെ ത്രിദിന പരിശീലനം

Aswathi Kottiyoor
WordPress Image Lightbox