24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • അലഞ്ഞു തിരിയുന്നവരെ താമസിപ്പിക്കാൻ ജില്ലയിൽ സംവിധാനം ഒരുക്കും
Kerala

അലഞ്ഞു തിരിയുന്നവരെ താമസിപ്പിക്കാൻ ജില്ലയിൽ സംവിധാനം ഒരുക്കും

അസമയത്ത് അലഞ്ഞു തിരിയുന്ന സ്ത്രീകൾ, കുട്ടികൾ എന്നിവരെ താമസിപ്പിക്കാൻ ജില്ലയിൽ സംവിധാനമൊരുക്കും. ജില്ലാ ജാഗ്രതാസമിതി ചെയർമാൻ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യയുടെ അധ്യക്ഷതയിൽ ചേർന്ന എൻ ജി ഒ പ്രതിനിധികളുടെ യോഗം ഇക്കാര്യം ചർച്ച ചെയ്തു. ജില്ലയിൽ പ്രവർത്തിക്കുന്ന എൻ ജി ഒകൾക്ക് അലഞ്ഞു തിരിയുന്ന സ്ത്രീകൾ, കുട്ടികൾ എന്നിവരെ പാർപ്പിക്കാൻ സൗകര്യമുണ്ടെങ്കിലും മാനസികാസ്വാസ്ഥ്യം നേരിടുന്നവരെ പാർപ്പിക്കാനുള്ള സംവിധാനങ്ങൾ പരിമിതമാണ്. ഇവരെ ജില്ലാ-താലൂക്ക് ആശുപത്രികൾ റഫർ ചെയ്താലാണ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുക. ഈ സാഹചര്യത്തിൽ മെഡിക്കൽ കോളേജിൽ തന്നെ പ്രത്യേക സൗകര്യം ഒരുക്കാൻ സർക്കാരിനോട് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു. അനുമതി ലഭിച്ചാൽ ജില്ലാ പഞ്ചായത്ത് സൗകര്യങ്ങൾ ഒരുക്കും. യോഗത്തിൽ ജില്ലാ വനിതാശിശുവികസന ഓഫീസർ ദേന ഭരതൻ, ജില്ലാ ജാഗ്രതാസമിതി അംഗങ്ങൾ, വിവിധ എൻ ജി ഒ പ്രതിനിധികൾ പങ്കെടുത്തു.

Related posts

ഒറ്റ ചാർജിൽ 590 കിലോമീറ്റർ, 100 കിമീ വേഗമാർജിക്കാൻ നാലു സെക്കന്റ് മാത്രം; ഇലക്ട്രിക് കരുത്തിൽ നിരത്തുകൾ കൈയ്യടക്കാനൊരുങ്ങി ബിഎംഡബ്ല്യു ഐ4……..

Aswathi Kottiyoor

മഴ വീണ്ടും സജീവമാകും; ആറ് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്

Aswathi Kottiyoor

ഹർത്താൽ അക്രമം: പോപ്പുലർ ഫ്രണ്ട് 5.06 കോടി നഷ്‌ട‌പരിഹാരം നൽകണം; കെഎസ്ആർടിസി ഹൈക്കോടതിയിൽ.*

Aswathi Kottiyoor
WordPress Image Lightbox