24.5 C
Iritty, IN
October 5, 2024
  • Home
  • Iritty
  • കരാട്ടെ പരിശീലനം.
Iritty

കരാട്ടെ പരിശീലനം.

ഇരിട്ടി : ഇരിട്ടി റെയ്ഞ്ച് എക്സൈസ് വിമുക്തി മിഷന്‍റെ നേതൃത്വത്തില്‍ ആറളം ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ പെൺകുട്ടികൾക്ക് വേണ്ടി നടപ്പിലാക്കുന്ന സ്വയം പ്രതിരോധ പരിശീലന പരിപാടിയായ കവചം 2022 ന് തുടക്കം കുറിച്ചു. എ. പി. ജെ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് അംഗം ഷീബ രവി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ഷൈൻ ബാബു അധ്യക്ഷത വഹിച്ചു. എക്സൈസ് സിവില്‍ ഓഫീസര്‍ സജേഷ് പി. കെ പദ്ധതി വിശദീകരിച്ചു.
സീനിയർ അധ്യാപിക ലിൻറു കുര്യന്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സക്കരിയ വിളക്കോട് നന്ദിയും പറഞ്ഞു. എക്സൈസ് ഓഫീസർ ദൃശ്യ,
അധ്യാപകരായ ബീന കണ്ടത്തിൽ, പവിത്രൻ എം. ഒ, റീന ഫിലിപ്പ് എന്നിവര്‍ സംസാരിച്ചു. ഇൻസ്ട്രക്ടർ ബിനോയ് കരാട്ടെ പരിശീലനത്തിന് നേതൃത്വം നല്‍കി.

Related posts

പച്ചക്കറിതൈകൾ വിതരണം ചെയ്തു.

Aswathi Kottiyoor

ഇരിട്ടി താലൂക്ക് ആശുപത്രി ഡയാലിസിസ് യൂണിറ്റ് ഗൂഗിൾ പേ ചലഞ്ച് തിങ്കളാഴ്ച്ച

Aswathi Kottiyoor

ആറളം ഫാമിൽ യുവാവ് പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച സംഭവം കൊലപാതകമെന്ന് സ്ഥിരീകരണം പ്രതികളായ ദമ്പതികൾ അറസ്റ്റിൽ.

Aswathi Kottiyoor
WordPress Image Lightbox