27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • അനസ്തീസിയ ഡോക്ടറില്ല ; രോഗികൾ ദുരിതത്തിൽ
Kerala

അനസ്തീസിയ ഡോക്ടറില്ല ; രോഗികൾ ദുരിതത്തിൽ

അനസ്തീസിയ ഡോക്ടർമാരില്ലാത്തതിനാൽ പേരാവൂർ താലൂക്ക് ആശുപത്രിയിൽ നിന്നു പൂർണഗർഭിണികളെ കൂട്ടത്തോടെ മറ്റ് ആശുപത്രികളിലേക്കു റഫർ ചെയ്യുന്നതു പതിവായി. കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളിൽ നൂറിലേറെ പേരെയാണ് കണ്ണൂർ ജില്ലാ ആശുപത്രി, തലശ്ശേരി താലൂക്ക് ആശുപത്രി, മാങ്ങാട്ടുപറമ്പ് അമ്മയും കുഞ്ഞും ആശുപത്രി എന്നിവിടങ്ങളിലേക്ക് റഫർ ചെയ്തത്.

നിലവിൽ പേരാവൂർ ആശുപത്രിയിൽ അനസ്തെറ്റിസ്റ്റിന്റെ പോസ്റ്റില്ല. വർക്ക് അറേഞ്ച്മെന്റിലുണ്ടായിരുന്ന ഡോക്ടർ കാസർകോട്ടേക്കു തിരികെപ്പോയതോടെയാണു പ്രതിസന്ധി രൂക്ഷമായത്. ഇതോടെ അടിയന്തര സാഹചര്യത്തിൽ ഗർഭിണികൾക്കു ശസ്ത്രക്രിയ ചെയ്യാൻ കഴിയാതായി.

മലയോര പ്രദേശങ്ങളിൽ നിന്നുള്ള സാധാരണക്കാരായ ഒട്ടേറെ രോഗികളാണു മതിയായ യാത്രാസൗകര്യം പോലുമില്ലാതെ വലയുന്നത്. സിസേറിയൻ ആവശ്യമായ പൂർണ ഗർഭിണികളെയും കൊണ്ട് കിലോമീറ്ററുകൾ യാത്ര ചെയ്യേണ്ട സ്ഥിതിയാണുള്ളത്. ജില്ലാ ആശുപത്രിയിലടക്കം ബെഡുകൾ കിട്ടാനില്ലാത്ത അവസ്ഥയാണെന്നും രോഗികൾ പറയുന്നു.

Related posts

ആപത്തിൽ സഹായമായി കനിവ് 108 ആംബുലൻസുകൾ; എല്ലാ ജില്ലകളിലും വൈകാതെ വനിതാ ഡ്രൈവർമാർ

Aswathi Kottiyoor

*ഇ-പോസ്റ്റര്‍ രചനാ മത്സരം*

Aswathi Kottiyoor

രേഖകളില്ലാതെ 2000 രൂപ നോട്ട്‌ മാറ്റാൻ അനുവദിക്കരുതെന്ന്‌ ഹർജി

Aswathi Kottiyoor
WordPress Image Lightbox