24.5 C
Iritty, IN
October 5, 2024
  • Home
  • Newdelhi
  • കശ്മീരില്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച ബസ് നദിയിലേക്ക് മറിഞ്ഞു; ആറ് മരണം.
Newdelhi

കശ്മീരില്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച ബസ് നദിയിലേക്ക് മറിഞ്ഞു; ആറ് മരണം.

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച ബസ് നദിയിലേക്ക് പതിച്ച് ആറു പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. 37 ഐടിബിബി ഉദ്യോഗസ്ഥരും രണ്ട് ജമ്മു കശ്മീര്‍ പോലീസ് ഉദ്യോഗസ്ഥരുമടക്കം 39 സുരക്ഷാ ഉദ്യോഗസ്ഥരാണ് ബസില്‍ ഉണ്ടായിരുന്നത്. ബ്രേക്ക് തകരാറിലായതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ടാണ് ബസ് അപകടത്തില്‍പ്പെട്ടത് എന്നാണ് സൂചന.

ദക്ഷിണ കശ്മീരിലെ അനന്ത്‌നാഗിലെ പഹല്‍ഗാം മേഖലയിലാണ് അപകടമുണ്ടായത്. പരിക്കേറ്റ ജവാന്‍മാരെ ഹെലികോപ്റ്ററില്‍ ശ്രീനഗറിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

അമര്‍നാഥ് യാത്രയുടെ സുരക്ഷക്കായി നിയോഗിച്ച ജവാന്മാര്‍ ചന്ദന്‍വാരിയില്‍ നിന്ന് പഹല്‍ഗാമിലേക്കുള്ള യാത്രയ്ക്കിടെ അപകടത്തില്‍പ്പെടുകയായിരുന്നു.

Related posts

300 സി.സിയിലെ മാജിക്കുമായി ഹോണ്ട; സ്ട്രീറ്റിലെ ഫൈറ്ററാകാന്‍ സി.ബി.300 എഫ്.

Aswathi Kottiyoor

കടയ്ക്കാവൂര്‍ പോക്‌സോ കേസ്: അമ്മ നിരപരാധിയാണെന്ന ഉത്തരവിനെതിരേ മകന്‍ സുപ്രീം കോടതിയില്‍.

Aswathi Kottiyoor

പുതിയ വാക്‌സിൻ നയം; സ്വകാര്യ ആശുപത്രികൾക്ക് കേന്ദ്രസർക്കാർ വാക്‌സിൻ നൽകില്ല; വ്യവസായികളെ സഹായിക്കാനാണ് സർക്കാരിന്റെ പുതിയ നയം എന്ന് രാഹുൽ ഗാന്ധി….

Aswathi Kottiyoor
WordPress Image Lightbox