30.2 C
Iritty, IN
October 18, 2024
  • Home
  • Newdelhi
  • ഡല്‍ഹിയില്‍ യമുന കരകവിഞ്ഞു; മൂവായിരത്തോളം പേര്‍ ദുരിതത്തില്‍.
Newdelhi

ഡല്‍ഹിയില്‍ യമുന കരകവിഞ്ഞു; മൂവായിരത്തോളം പേര്‍ ദുരിതത്തില്‍.

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തു പലയിടങ്ങളിലും യമുന നദി കരകവിഞ്ഞു. തീരപ്രദേശത്തുള്ളവരെയെല്ലാം ഒഴിപ്പിച്ചു. ഡൽഹി- നോയിഡ പാതയിലെ മയൂർ വിഹാറിൽ റോഡരികിൽ നിസ്സഹായരായി മൂവായിരത്തോളം പേരാണ് ഉള്ളത്. കൃഷിയും കാലിവളർത്തലുമായി കഴിയുന്നവരാണ് ഏറെയും.

കൃഷിയിടങ്ങൾ പൂർണമായി വെള്ളത്തിനടിയിലായി. പാകമായിട്ടില്ലെങ്കിലും വിളകൾ പറിച്ചെടുത്ത് വിൽക്കാൻ ശ്രമിക്കുകയാണ് കർഷകർ. കാലികളുമായി മറ്റു പ്രദേശങ്ങളിലേക്ക് നീങ്ങാനാകാത്തതിനാൽ മയൂർ വിഹാറിൽ റോഡരികിൽ ടെന്റുകൾ കെട്ടി നൽകുകയാണ് സർക്കാർ. എല്ലാവർക്കും ഭക്ഷണവും വെള്ളവും ഉറപ്പാക്കിയിട്ടുണ്ടെന്നും സർക്കാർ പറയുന്നു.

ഹരിയാന ഹത്നികുണ്ഡ് ബാരേജിൽനിന്നു വെള്ളം തുറന്നുവിട്ടതും ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ മഴ തുടരുന്നതുമാണ് യമുന നദി കരകവിഞ്ഞൊഴുകാൻ കാരണം. ജലനിരപ്പ് 205.99 മീറ്ററിലെത്തി.

Related posts

സംസ്ഥാനത്ത് മദ്യശാലകൾ അടച്ചതോടെ കേരളത്തിലേക്കുള്ള മദ്യക്കടത്ത് വർധിക്കുന്നു…..

ഇന്ത്യയുടെ പതിനാലാം ഉപരാഷ്ട്രപതിയായി ജഗ്‌ദീപ് ധൻകർ ഇന്ന് അധികാരമേൽക്കും.

Aswathi Kottiyoor

കോവിഡ് വ്യാപനം; സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കിയതിനു പിന്നാലെ ഐസിഎസ്ഇയും പത്താംക്ലാസ് പരീക്ഷ റദ്ദാക്കി….

Aswathi Kottiyoor
WordPress Image Lightbox