22.5 C
Iritty, IN
November 21, 2024
  • Home
  • Newdelhi
  • സല്‍മാന്‍ റുഷ്ദി വെന്റിലേറ്ററില്‍; ഒരു കണ്ണിന്റെ കാഴ്ചശക്തി നഷ്ടപ്പെട്ടേക്കും.
Newdelhi

സല്‍മാന്‍ റുഷ്ദി വെന്റിലേറ്ററില്‍; ഒരു കണ്ണിന്റെ കാഴ്ചശക്തി നഷ്ടപ്പെട്ടേക്കും.

ന്യൂഡല്‍ഹി: യു.എസില്‍വച്ച് ആക്രമണത്തിനിരയായ എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിയുടെ നില ഗുരുതരം. അദ്ദേഹം വെന്റിലേറ്ററിലാണെന്നും ഒരു കണ്ണിന്റെ കാഴ്ചശക്തി നഷ്ടപ്പെട്ടേക്കുമെന്നാണ് റിപ്പോർട്ട്‌.

കുത്തേറ്റതിന് തൊട്ടുപിന്നാലെ അദ്ദേഹത്തെ ഹെലിക്കോപ്റ്ററില്‍ ആശുപത്രിയിലെത്തിക്കുകയും അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ കൈ ഞരമ്പ് മുറിഞ്ഞിട്ടുണ്ട്. കരളിനും പരിക്കേറ്റുവെന്നാണ് വിവരം.

പടിഞ്ഞാറന്‍ ന്യൂയോര്‍ക്കിലെ ഷൗതൗക്വ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രസംഗിക്കാനെത്തിയപ്പോഴാണ് സംഭവം. റുഷ്ദിയെ വേദിയിലേക്ക് സ്വാഗതം ചെയ്തതിന് പിന്നാലെ ഒരാള്‍ പാഞ്ഞടുത്ത് ആക്രമിക്കുകയായിരുന്നു. കഴുത്തിനാണ് പരിക്കേറ്റത്. റുഷ്ദി നിലത്തുവീണശേഷമാണ് അക്രമി പിന്‍വാങ്ങിയത്. സമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യങ്ങളില്‍ ആളുകള്‍ റുഷ്ദിയെ സഹായിക്കാനായി പാഞ്ഞടുക്കുന്നത് കാണാം. പ്രതിയെ അറസ്റ്റുചെയ്തു.

മുംബൈയില്‍ ജനിച്ച സല്‍മാന്‍ റുഷ്ദി നിലവില്‍ ബ്രിട്ടീഷ് പൗരനാണ്. 1988-ല്‍ പ്രസിദ്ധീകരിച്ച ദ സാത്താനിക് വേഴ്സസ് എന്ന നോവല്‍ ഏറെ വിവാദമായി. മതനിന്ദ ആരോപിച്ച് ഇറാന്‍ ഇതിന് വിലക്കേര്‍പ്പെടുത്തി. റുഷ്ദിയെ വധിക്കുന്നവര്‍ക്ക് 30 ലക്ഷം ഡോളര്‍ (ഏകദേശം 24 കോടി രൂപ) പാരിതോഷികവും പ്രഖ്യാപിച്ചു. റുഷ്ദിയുടെ നാലാമത്തെ നോവലാണ് സാത്താനിക് വേഴ്സസ്. 1981-ല്‍ പുറത്തിറങ്ങിയ മിഡ്നൈറ്റ് ചില്‍ഡ്രന്‍ ആണ് അദ്ദേഹത്തെ ലോകപ്രശസ്തനാക്കിയത്.

Related posts

വാക്സിൻ, ഓക്സിജൻ, മരുന്നുകൾ എന്നിവക്കൊപ്പം പ്രധാനമന്ത്രിയേയും കാണാനില്ല: രാഹുൽ ഗാന്ധി…

Aswathi Kottiyoor

സിംബാബ്‌വെ പരീക്ഷണം ; ആദ്യ ഏകദിനം ഇന്ന്.

Aswathi Kottiyoor

വന്‍ ഓഫറുകള്‍ ഫ്‌ളിപ് കാര്‍ട്ടിലും. ആമസോണ്‍ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവല്‍ ആരംഭിച്ചു; സ്‌മാര്‍ട്ട് ഫോണുകള്‍ക്ക് വന്‍ വിലക്കുറവ്.

Aswathi Kottiyoor
WordPress Image Lightbox