മുംബൈ: നഷ്ടത്തോടെയായിരുന്നു തുടക്കമെങ്കിലും ഒടുവില്‍ സൂചികകള്‍ നേട്ടം നിലനിര്‍ത്തി. കനത്ത ചാഞ്ചാട്ടം നേരിട്ടെങ്കിലും നിഫ്റ്റി 17,700 നരികെയെത്തി.
സെന്‍സെക്‌സ് 130.18 പോയന്റ് ഉയര്‍ന്ന് 59,462.78ലും നിഫ്റ്റി 39.20 പോയന്റ് നേട്ടത്തില്‍ 17,698.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ജൂലായിലെ രാജ്യത്തെ പണപ്പെരുപ്പ നിരക്കുകള്‍ പുറത്തുവരാനിരിക്കെയാണ് സൂചികകളില്‍ നേട്ടം. നിരക്കുകളില്‍ കുറവുണ്ടാകുമെന്ന പ്രതീക്ഷയാണ് നിക്ഷേപകരുടെ ആത്മവിശ്വസമുയര്‍ത്തിയത്.
ഒഎന്‍ജിസി, ടാറ്റ സ്റ്റീല്‍, എന്‍ടിപിസി, യുപിഎല്‍, പവര്‍ഗ്രിഡ് കോര്‍പ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഡിവീസ് ലാബ്, ഇന്‍ഫോസിസ്, മാരുതി സുസുകി, ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ് തുടങ്ങിയ ഓഹരികള്‍ നഷ്ടംനേരിട്ടു.