21.9 C
Iritty, IN
November 22, 2024
  • Home
  • kannur
  • പ​ന്നിക്കർ​ഷ​ക​രെ സ​ഹാ​യി​ക്കാ​ൻ മാം​സ​ത്തി​നാ​യി പ​ന്നി​ക​ളെ സ​ര്‍​ക്കാ​ര്‍ ഏ​റ്റെ​ടു​ക്കും: മ​ന്ത്രി ചി​ഞ്ചു​റാ​ണി
kannur

പ​ന്നിക്കർ​ഷ​ക​രെ സ​ഹാ​യി​ക്കാ​ൻ മാം​സ​ത്തി​നാ​യി പ​ന്നി​ക​ളെ സ​ര്‍​ക്കാ​ര്‍ ഏ​റ്റെ​ടു​ക്കും: മ​ന്ത്രി ചി​ഞ്ചു​റാ​ണി

ക​ണ്ണൂ​ർ: സം​സ്ഥാ​ന​ത്ത് പ​ന്നി​പ്പ​നി സ്ഥി​രീ​ക​രി​ച്ച് വി​പ​ണ​ന​വും ഉ​പ​ഭോ​ഗ​വും പ്ര​തി​സ​ന്ധി​യി​ലാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​റ​ച്ചി​ക്ക് ആ​വ​ശ്യ​മാ​യ പ​ന്നി​ക​ളെ സ​ര്‍​ക്കാ​ര്‍ ഏ​റ്റെ​ടു​ക്കു​മെ​ന്ന് മൃ​ഗ​സം​ര​ക്ഷ​ണ മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി. ക​ണി​ച്ചാ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ ആ​ഫ്രി​ക്ക​ന്‍ പ​ന്നി​പ്പ​നി ബാ​ധി​ച്ച് കൊ​ന്നൊ​ടു​ക്കി​യ പ​ന്നി​ക​ളു​ടെ ഉ​ട​മ​സ്ഥ​രാ​യ ക​ര്‍​ഷ​ക​ര്‍​ക്കു​ള്ള ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക വി​ത​ര​ണം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

പ​ന്നി​പ്പ​നി മ​നു​ഷ്യ​രി​ലേ​ക്കോ മ​റ്റു മൃ​ഗ​ങ്ങ​ളി​ലേ​ക്കോ പ​ക​രി​ല്ല. പ​ന്നി​ക​ളി​ല്‍ മാ​ത്ര​മാ​ണ് രോ​ഗം പ​ക​രു​ക. എ​ങ്കി​ലും ആ​ശ​ങ്ക നി​ല​നി​ല്‍​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ക​ര്‍​ഷ​ക​രെ സ​ഹാ​യി​ക്കാ​നാ​ണ് പ​ന്നി​ക​ളെ ഏ​റ്റെ​ടു​ക്കു​ന്ന​ത്. പ​ന്നി​പ്പ​നി ബാ​ധി​ച്ച ഇ​ട​ങ്ങ​ളി​ല്‍​നി​ന്ന് 10 കി​ലോ​മീ​റ്റ​ര്‍ ചു​റ്റ​ള​വി​ല്‍ നി​രീ​ക്ഷ​ണം ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​വി​ട​ങ്ങ​ളി​ല്‍ മൂ​ന്നു മാ​സം ക​ഴി​ഞ്ഞ് രോ​ഗ​മി​ല്ലെ​ന്ന് സ്ഥി​രീ​ക​രി​ച്ചാ​ല്‍ പ​ന്നി​ക​ളെ സ​ര്‍​ക്കാ​ര്‍ ഏ​റ്റെ​ടു​ക്കും. പ​ന്നി വ​ള​ര്‍​ത്ത​ല്‍ ക​ര്‍​ഷ​ക​ര്‍​ക്ക് ചെ​റി​യ പ​ലി​ശ​നി​ര​ക്കി​ല്‍ വാ​യ്പ ന​ൽ​കു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ സ​ർ​ക്കാ​രി​ന്‍റെ പ​രി​ഗ​ണ​ന​യി​ലു​ണ്ട്. സ​ര്‍​ക്കാ​ര്‍ ന​ട​ത്തി​യ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ളാ​ണ് പ​ന്നി​പ്പ​നി പ​ട​രു​ന്ന​ത് ത​ട​ഞ്ഞ​ത്.

ക്ഷീ​ര ക​ര്‍​ഷ​ക​രെ സ​ഹാ​യി​ക്കാ​നാ​യി സം​ഘ​ങ്ങ​ളി​ല്‍ ന​ല്‍​കു​ന്ന ഒ​രു ലി​റ്റ​ര്‍ പാ​ലി​ന് നാ​ല് രൂ​പ നി​ര​ക്കി​ൽ ക്ഷീ​ര ക​ര്‍​ഷ​ക​ര്‍​ക്ക് വി​ത​ര​ണം ചെ​യ്യു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. പ​ദ്ധ​തി​യു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം ഈ ​മാ​സം ന​ട​ക്കു​മെ​ന്നും മ​ന്ത്രി ചി​ഞ്ചു റാ​ണി അ​റി​യി​ച്ചു. ക​ണി​ച്ചാ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ 247 പ​ന്നി​ക​ളെ​യാ​യി​രു​ന്നു രോ​ഗം മൂ​ലം കൊ​ന്നൊ​ടു​ക്കി​യ​ത്.

ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് അ​ഡീ​ഷ​ണ​ല്‍ ഡ​യ​റ​ക്ട​ര്‍ ഡോ. ​വി​ന്നി ജോ​സ​ഫ് റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു. മേ​യ​ർ ടി.​ഒ.​മോ​ഹ​ന​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി.​ദി​വ്യ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ യു.​പി. ശോ​ഭ, ക​ണി​ച്ചാ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷാ​ന്‍റി തോ​മ​സ്, കോ​ർ​പ​റേ​ഷ​ൻ കൗ​ൺ​സി​ല​ർ പി.​കെ. അ​ൻ​വ​ർ, ക​ണി​ച്ചാ​ർ പ​ഞ്ചാ​യ​ത്തം​ഗം തോ​മ​സ് വ​ട​ശേ​രി, ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ ഡോ. ​ബി. അ​ജി​ത് ബാ​ബു. ചീ​ഫ് വെ​റ്റ​റി​ന​റി ഓ​ഫീ​സ​ർ ഡോ. ​ഒ.​എം. അ​ജി​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts

ലോ​റി​യു​ട​മ റെ​യി​ൽ​വേ​യ്ക്ക് 1,77,000 രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണം

Aswathi Kottiyoor

ദേ​ശീ​യ​പാ​ത വി​ക​സ​നം; മ​ല​ബാ​റി​ലെ അ​ക്വി​സി​ഷ​ൻ അ​ന്തി​മ​ഘ​ട്ട​ത്തി​ലേ​ക്ക്

Aswathi Kottiyoor

ആ​റ് വാ​ര്‍​ഡു​ക​ളി​ല്‍ ട്രി​പ്പി​ള്‍ ലോ​ക്ഡൗ​ണ്‍

Aswathi Kottiyoor
WordPress Image Lightbox