24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • വേതനം ലഭിക്കുന്നില്ല: ആറളംഫാമിൽ റബർ ടാപ്പിംഗ് നിലച്ചു
Kerala

വേതനം ലഭിക്കുന്നില്ല: ആറളംഫാമിൽ റബർ ടാപ്പിംഗ് നിലച്ചു

തൊഴിലാളികൾക്കും ജീവനക്കാർക്കും ശമ്പളം ലഭിക്കാത്തതുപോലെ കോൺട്രാക്ട്ടർ അടിസ്ഥാനത്തിൽ ടാപ്പിംഗ് തൊഴിൽ ചെയ്യുന്നവർക്കും കൂലി മൂന്ന് മാസമായി ലഭിക്കുന്നില്ല. കൂലി ലഭിക്കാത്തതിൽ പ്രതിക്ഷേധിച്ച് തൊഴിലാളികൾ ടാപ്പിംഗ് നിർത്തി വച്ചിരിക്കുകയാണ് ആറളം ഫാമിലെ പ്രധാന വരുമാന മാർഗ്ഗമായ റബർ ഉദ്പ്പാദനം ഇതോടെ നിലച്ചു. റബറിൽ നിന്ന് കിട്ടുന്നവരുമാനം കൊണ്ട് ശമ്പള കുടിശിഖ നൽകാമെന്ന പ്രതീക്ഷയും ഇതോടെ മങ്ങിയിരിക്കുകയാണ്. 54000 മരങ്ങളാണ് നിലവിൽ ടാപ്പിംഗ് നടത്തുന്നത്. പ്രതിദിനം 20 ബാരൽ റബർ പാൽ ലഭിക്കുന്ന ഫാമിൽ 5 ഫ്ലോട്ടുകളായി കോൺട്രാക്ട്ടർ അടിസ്ഥാനത്തിൽ ടാപ്പിംഗിന് നൽകുകയായിരുന്നു. കോൺട്രാക്ടർ അടിസ്ഥാനത്തിൽ തൊഴിലെടുക്കുന്ന തൊഴിലാളികൾക്ക് കഴിഞ്ഞ മൂന്ന് മാസമായി കൂലി ലഭിച്ചിട്ടില്ല. 7000 മരങ്ങൾ കൂടി ടാപ്പിംഗിന് ഒരുങ്ങിയിരിക്കുന്ന സാഹചര്യം നിലനിൽക്കുമ്പോളാണ് പണിമുടക്കി തൊഴിലാളികൾ പ്രതിക്ഷേധിക്കുന്നത്. ശബള കുടിശിഖ ലഭിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ ആറളം ഫാം തൊഴിലാളികൾ സൂചനാ പണിമുടക്ക് നടത്തിയിരുന്നു.

Related posts

ജെ​ൻ​ഡ​ർ ന്യൂ​ട്ര​ൽ യൂ​ണി​ഫോ​മും മി​ക്സ​ഡ് സ്കൂ​ളും അ​ടി​ച്ചേ​ൽ​പ്പി​ക്കി​ല്ലെ​ന്നു മ​ന്ത്രി ശി​വ​ൻ​കു​ട്ടി

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്ന് 21,445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor

സംവിധായകൻ സിദ്ദിഖ്‌ ഇനി ഓർമ്മ; അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ

Aswathi Kottiyoor
WordPress Image Lightbox