കേളകം: കണിച്ചാർ, കേളകം, പേരാവൂർ, കോളയാട് പഞ്ചായത്തുകളിൽ ഉണ്ടായിട്ടുള്ള പ്രളയ കെടുതികൾക്ക് നഷ്ടപരിഹാരം നൽകുന്നതിന് സഹായകരമായ പ്രത്യേക പാക്കേജ് അനുവദിക്കണമെന്നാവശ്യപ്പെട്ട് സണ്ണി ജോസഫ് എംഎൽഎ മുഖ്യമന്ത്രിക്ക് കത്ത് നൽകി.
മുഖ്യമന്ത്രി വകുപ്പ് മന്ത്രിമാരുടെയും വകുപ്പുതല ഉദ്യോഗസ്ഥന്മാരുടെയും കളക്ടറുടെയും ജനപ്രതിനിധികളുടെയും ഒരു യോഗം വിളിച്ചു ചേർക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു. ഭൂമി വിണ്ടുകീറുന്ന പ്രതി ഭാസത്തെ തുടർന്ന് കേളകം പഞ്ചായത്തിലെ കൈലാസപടി ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ വീടുകളിൽ നിന്നും ആളുകളെ ക്യാന്പുകളിലേക്ക് മാറ്റിയിരിക്കുകയാണ്. ഇത്തരം വീടുകളില്‍ തുടര്‍ന്ന് താമസം സുരക്ഷിതമല്ലെന്നും ഇത്തരം എല്ലാവിധ നാശ നഷ്ടങ്ങൾക്കും ഫലപ്രദമായ സഹായധനം നൽകണമെന്നും കോളനി നിവാസികൾ ഉൾപ്പെടെയുള്ള നിരവധി പേരുടെ പുനരധിവാസത്തിന് സാഹചര്യങ്ങളും ഒരുക്കണമെന്നും കത്തിൽ സണ്ണി ജോസഫ് ആവശ്യപ്പെട്ടു
previous post