23.3 C
Iritty, IN
September 8, 2024
  • Home
  • Iritty
  • നെടുകെ പിളർന്ന കൂറ്റൻ ചെങ്കൽ മതിൽ യാത്രക്കാർക്ക് ഭീഷണി തീർക്കുന്നതായി പരാതി
Iritty

നെടുകെ പിളർന്ന കൂറ്റൻ ചെങ്കൽ മതിൽ യാത്രക്കാർക്ക് ഭീഷണി തീർക്കുന്നതായി പരാതി

ഇരിട്ടി: പായം പഞ്ചായത്തിലെ കോളിക്കടവ് പൂമാനത്ത് ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിന്റെ അധീനതയിലുള്ള വൃദ്ധ വികലാംഗ വിശ്രമകേന്ദ്രത്തിന്റെ ചുറ്റുമതിൽ യാത്രക്കാർക്കും, സമീപത്തെ വീട്ടുകാർക്കും ഭീക്ഷണി തീർക്കുന്നതായി നാട്ടുകാർ.
കാലപ്പഴക്കം കൊണ്ട് അപകട ഭീഷണി തീർത്തു നിൽക്കുന്ന മതിലിന്റെ ഒരു ഭാഗം കഴിഞ്ഞ ദിവസം സമീപത്തെ ജോസഫിന്റെ വീടിനു മുകളിലേക്ക് പതിച്ചിരുന്നു. മതിലിന്റെ ചെങ്കല്ലുകൾ വീണ് അടുക്കള ഭാഗം ഉൾപ്പെടെ തകർന്നിരുന്നു. ഈ സമയത്ത് ആളുകൾ ഇല്ലാത്തതിനാലാണ് വലിയ അപകടം ഒഴിവായത്. ഈ വീണ്ടും മതിൽ ഇടിയാറായ സ്ഥിതിയുമാണ്.
മാടത്തിൽ – എടൂർ റോഡിൽ മൂന്നാൾപൊക്കം ഉയരത്തിലുള്ള ചെങ്കൽ മതിൽ നെടുകെ വിണ്ടുകീറിയ നിലയിലാണ്. ഇടതടവില്ലാതെ വാഹനങ്ങൾ കടന്നുപോകുന്ന പാത ആയതുകൊണ്ട് തന്നെ ഇതുവഴിയുള്ള യാത്രക്കാർക്ക് ഇത് വലിയ ഭീഷണിതീർക്കുകയാണ്.

Related posts

അയ്യൻകുന്ന് പഞ്ചായത്ത് ബജറ്റ് – കാർഷിക മേഖലയ്ക്ക് പ്രാധാന്യം,………..

Aswathi Kottiyoor

കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാനില്ല; രണ്ട് വയസുകാരൻ തോട്ടിൽ വീണ് മരിച്ചു

Aswathi Kottiyoor

വിജോത്സവം സംഘടിപ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox