22.7 C
Iritty, IN
September 19, 2024
  • Home
  • Newdelhi
  • മണ്ണെണ്ണ സബ്‌സിഡി കേന്ദ്രം നിർത്തി ; സ്ഥിരീകരിച്ച്‌ പെട്രോളിയം മന്ത്രി.
Newdelhi

മണ്ണെണ്ണ സബ്‌സിഡി കേന്ദ്രം നിർത്തി ; സ്ഥിരീകരിച്ച്‌ പെട്രോളിയം മന്ത്രി.

ന്യൂഡൽഹി: മണ്ണെണ്ണ സബ്‌സിഡി പൂർണമായും നിർത്തിയെന്ന്‌ കേന്ദ്ര സർക്കാർ. രാജ്യസഭയിൽ വി ശിവദാസന്‌ പെട്രോളിയം സഹമന്ത്രി രാമേശ്വർ തേലി നൽകിയ മറുപടിയിലാണ് സ്ഥിരീകരണം.

മണ്ണെണ്ണയ്‌ക്ക്‌ 2017-–-18ൽ 4672 കോടിരൂപ സബ്‌സിഡി നൽകി. 2018-–-19ൽ ഇത്‌ 5950 കോടി ആയി. എന്നാൽ, 2019–-20ൽ 1833 കോടിയായി ചുരുങ്ങി. 2020-–-21ലും 2021––22ലും സബ്സിഡി പൂജ്യമായി. ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നൽകുന്ന സബ്‌സിഡിയും നിർത്തി. 2017-–-18ൽ 113 കോടി നൽകിയത്‌ 2018–-19ൽ 98 കോടിയായി. 2019––20ൽ വെറും 42 കോടിയാണ്‌ വിതരണം ചെയ്‌തത്‌. 2020-–-21ലും 2021––22ലും അക്കൗണ്ടിലേക്ക്‌ ഒരു രൂപപോലും നൽകിയിട്ടില്ല. മീൻപിടിത്തത്തിനുൾപ്പെടെ സബ്‌സിഡി ഇല്ലാത്ത മണ്ണെണ്ണ മാത്രമേ ലഭിക്കുന്നുള്ളൂവെന്നും മറുപടിയിൽ വ്യക്തമാക്കി. മത്സ്യത്തൊഴിലാളികൾക്കും സാധാരണക്കാർക്കും മണ്ണെണ്ണ സബ്‌സിഡി നിഷേധിക്കുന്ന കേന്ദ്രനിലപാട് പ്രതിഷേധാർഹമാണെന്ന്‌ വി ശിവദാസൻ പറഞ്ഞു.

Related posts

വിദേശ യാത്രക്കാർക്ക് കോവിഡ് വാക്സിൻ സ്വീകരിക്കുന്നതിൽ ഇളവ് പ്രഖ്യാപിച്ചു…

Aswathi Kottiyoor

മൊത്ത വില പണപ്പെരുപ്പം ജൂലായില്‍ 13.93ശതമാനമായി കുറഞ്ഞു.

Aswathi Kottiyoor

ഒമിക്രോൺ, കോവി‍ഡിനെ അവസാനത്തിലേക്കു നയിച്ചേക്കാം: ആന്റണി ഫൗചി

Aswathi Kottiyoor
WordPress Image Lightbox