25.7 C
Iritty, IN
October 18, 2024
  • Home
  • Kerala
  • തൊഴിലിടങ്ങളിൽ ശിശു പരിപാലന കേന്ദ്രം: സംസ്ഥാനതല ഉദ്ഘാടനം 10ന്
Kerala

തൊഴിലിടങ്ങളിൽ ശിശു പരിപാലന കേന്ദ്രം: സംസ്ഥാനതല ഉദ്ഘാടനം 10ന്

തൊഴിലിടങ്ങളിൽ ശിശു പരിപാലന കേന്ദ്രം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഓഗസ്റ്റ് 10നു രാവിലെ 11ന് തിരുവനന്തപുരം പി.എസ്.സി ഓഫീസിൽ ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിക്കും. പൊതു-സ്വകാര്യ മേഖലയിൽ ഉൾപ്പെട്ട ശിശു പരിപാലന കേന്ദ്രങ്ങൾ (ക്രഷുകൾ) ആരംഭിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.
പദ്ധതിയുടെ ആദ്യഘട്ടമായി സർക്കാർ, പൊതുമേഖലാ ഓഫീസുകളിൽ വനിതാ ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഈ വർഷം 25 ക്രഷുകൾ ആരംഭിക്കും. ക്രഷ് ഒന്നിന് 2 ലക്ഷം രൂപ വിതം ആകെ 50 ലക്ഷം രൂപ നടപ്പ് സാമ്പത്തിക വർഷം അനുവദിച്ചിട്ടുണ്ട്. സർക്കാരിന്റെ കീഴിലുള്ള വിവിധ വകുപ്പുകൾ പ്രവർത്തിക്കുന്നതും 50ൽ അധികം ജീവനക്കാർ ജോലിചെയ്യുന്നതുമായ ഓഫീസ് സമുച്ചയങ്ങളിലാണ് ക്രഷ് സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിന് നടപടികൾ സ്വീകരിച്ചത്. എല്ലാ ജില്ലകളിലും ഈ പദ്ധതി വ്യപിപ്പിക്കും.
ക്രഷിലേക്ക് ആവശ്യമായ ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ, ഗ്യാസ് സ്റ്റൗ, ഗ്യാസ് കണക്ഷൻ, ശിശു സൗഹൃദ ഫർണിച്ചറുകൾ, പാചകത്തിനുള്ള പാത്രങ്ങൾ, ബ്രെസ്റ്റ് ഫീഡിംഗ് സ്പേസുകൾ, ക്രാഡിൽസ്, ബേബി മോണിറ്ററിംഗ് ഉപകരണങ്ങൾ, മെത്ത, കളിപ്പാട്ടങ്ങൾ, മറ്റ് ക്ലീനിംഗ് ഉപകരണങ്ങൾ തുടങ്ങിയവ വാങ്ങുന്നതിന് ആവശ്യമായ തുക ജില്ല വനിത ശിശു വികസന ഓഫീസർമാർക്ക് അനുവദിച്ചു.

Related posts

കോവിഡ് മരണം ജില്ലകളിൽ നിന്നും റിപ്പോർട്ട് ചെയ്ത മരണങ്ങൾ ഉൾപ്പെടുത്താൻ നീക്കം.

Aswathi Kottiyoor

വ​ഴി​യി​ൽ അ​ഭ്യാ​സം​വേ​ണ്ട, പി​ടി​വീ​ഴും; ‘ഓ​പ്പ​റേ​ഷ​ൻ റേ​സ് ’ ഇ​ന്നു മു​ത​ൽ

Aswathi Kottiyoor

മു​ൻ മ​ന്ത്രി കെ.​ജെ.​ചാ​ക്കോ അ​ന്ത​രി​ച്ചു

Aswathi Kottiyoor
WordPress Image Lightbox