25.7 C
Iritty, IN
May 17, 2024
  • Home
  • Koothuparamba
  • സഞ്ജയ് പി പാലായിക്കും അഖിലേഷ് പുതുക്കുടിക്കും സന്തൂപ് സുനിൽകുമാർ സ്മാരക മാനവ സേവ പുരസ്കാരം.
Koothuparamba

സഞ്ജയ് പി പാലായിക്കും അഖിലേഷ് പുതുക്കുടിക്കും സന്തൂപ് സുനിൽകുമാർ സ്മാരക മാനവ സേവ പുരസ്കാരം.

കൂത്തുപറമ്പ് : വേങ്ങാട് സാന്ത്വനം ട്രസ്റ്റ് ഏർപ്പെടുത്തിയ മികച്ച യുവ സാമൂഹ്യ പ്രവർത്തകർക്കുള്ള പ്രഥമ സന്തൂപ് സുനിൽകുമാർ സ്മാരക മാനവ സേവ പുരസ്കാരത്തിന് കാഞ്ഞങ്ങാട് നിത്യാനന്ദ പോളിടെക്നിക് മൂന്നാംവർഷ ഓട്ടോ മൊബൈൽ വിദ്യാർത്ഥി സഞ്ജയ് പി പാലായിയും കൂത്തുപറമ്പ് തൊക്കിലങ്ങാടിയിലെ ബാങ്ക് ഉദ്യോഗാർത്ഥി അഖിലേഷ് പുതുക്കുടിയും അർഹരായതായി സാന്ത്വനം ട്രസ്റ്റ് ചെയർമാൻ പ്രദീപൻ തൈക്കണ്ടിയും സെക്രട്ടറി സനോജ് നെല്ല്യാടനും അറിയിച്ചു.10001 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്ന അവാർഡ് ആഗസ്റ്റ് 7 ഉച്ചയ്ക്ക് 2 30 ന് കണ്ണൂർ ഗവ.ടി ടി ഐ യിൽ നടക്കുന്ന ചടങ്ങിൽ വച്ച് കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ. ടി ഒ മോഹനൻ സമ്മാനിക്കും. സാമൂഹ്യസേവന – ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്ന യുവാക്കൾക്കായി ഏർപ്പെടുത്തിയതാണ് പുരസ്‌കാരം.

Related posts

പോലീസ് കണ്‍ട്രോള്‍ റൂം വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം

Aswathi Kottiyoor

ല​ഹ​രി​യു​ടെ സിരാകേ​ന്ദ്ര​മാ​യി ത​ല​ശേ​രി

Aswathi Kottiyoor

ജെ സി ഐ കൂത്തുപറമ്പിൻ്റെ ആഭിമുഖ്യത്തിൽ കൂത്തുപറമ്പ ഗവർമെൻ്റ് താലൂക്ക് ആശുപത്രിയിലെ വാർഡുകളിലേക്ക് കസേരകൾ നൽകി.

Aswathi Kottiyoor
WordPress Image Lightbox