22.9 C
Iritty, IN
July 8, 2024
  • Home
  • kannur
  • ഞായറാഴ്ച ഓർഡിനറി ബസുകൾ സർവീസ് നടത്തില്ല
kannur

ഞായറാഴ്ച ഓർഡിനറി ബസുകൾ സർവീസ് നടത്തില്ല

ഡീസൽ പ്രതിസന്ധി രൂക്ഷമായോടെ സംസ്ഥാനത്ത് കെഎസ്ആർടിസി സർവീസുകൾ വെട്ടിക്കുറച്ചു. സംസ്ഥാനത്ത് ഇന്ന് നിരവധി സർവീസുകൾ റദ്ദാക്കി. നിലവിൽ ഓർഡിനറി സർവീസുകളാണ് വെട്ടിക്കുറച്ചിട്ടുള്ളത്. സംസ്ഥാന വ്യാപകമായി പകുതിയിലധികം സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. നാളെ 25 ശതമാനം ഓർഡിനറി സർവീസുകൾ മാത്രമേ സർവീസ് നടത്തൂ എന്ന് കെഎസ്ആർടിസി വ്യക്തമാക്കി.

ഞായറാഴ്ച ഓർഡിനറി ബസ്സുകൾ പൂർണമായും നിർത്തി വയ്ക്കും. എണ്ണ കമ്പനികൾക്ക് വൻ തുക കുടിശ്ശിക ആയതിനെ തുടർന്ന് ഡീസൽ ലഭ്യമാകാതെ വന്നതാണ് രൂക്ഷമായ പ്രതിസന്ധിയിലേക്ക് കാര്യങ്ങൾ എത്തിച്ചത്. 135 കോടി രൂപയാണ് എണ്ണ കമ്പനികൾക്ക് കുടിശ്ശിക ഇനത്തിൽ നൽകാനുള്ളത്. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ഇന്ധന പ്രതിസന്ധി പരിഹരിക്കുമെന്നാണ് കെഎസ്ആർടിസിയുടെ വിശദീകരണം.

Related posts

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ഇ-​ശ്രാം ര​ജി​സ്‌​ട്രേ​ഷ​ന്‍

Aswathi Kottiyoor

ഹജ്ജ് എംബാർക്കേഷൻ പോയിന്റ്: കണ്ണൂരിൽ മികച്ച സൗകര്യമൊരുക്കും-മന്ത്രി

Aswathi Kottiyoor

മികവിന്റെ ഉയരങ്ങളിലേക്ക്‌

Aswathi Kottiyoor
WordPress Image Lightbox