23.8 C
Iritty, IN
October 5, 2024
  • Home
  • Peravoor
  • ഉരുൾപൊട്ടൽ; അതിരൂപത പ്രതിനിധി സംഘം സന്ദർശിച്ചു
Peravoor

ഉരുൾപൊട്ടൽ; അതിരൂപത പ്രതിനിധി സംഘം സന്ദർശിച്ചു

ഉരുൾപൊട്ടലുണ്ടായ നെടുംപുറംചാൽ, പൂളക്കുറ്റി പ്രദേശങ്ങൾ തലശ്ശേരി അതിരൂപത പ്രതിനിധി സംഘം സന്ദർശിച്ചു. വികാരി ജനറാൾ മോൺ. ആൻറണി മുതുകുന്നേലിന്‍റെ നേതൃത്വത്തിൽ 11 കുടുംബങ്ങൾക്ക് കഴിഞ്ഞ ദിവസം അടിയന്തര സഹായധനം നൽകി.

വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി, തലശ്ശേരി അതിരൂപത സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ ഫാ. ബെന്നി നിരപ്പേൽ, ഫാ. തോമസ് കൊച്ചുകരോട്ട്, ഫാ. മാർട്ടിൻ വരിക്കാനിക്കൽ, ഫാ. ജോസ് മുണ്ടയ്ക്കൽ, ഫാ. സന്തോഷ് നെടുങ്ങാട്ട്, ഫാ. ഓസ്റ്റിൻ ചക്കാംകുന്നേൽ, ഫാ. തോമസ് പതിയ്ക്കൽ എന്നിവരും സംഘത്തിലുണ്ടായിരുന്നു. കൂടുതൽ സഹായങ്ങൾ തലശ്ശേരി ആർച്ച്‌ ബിഷപ്പ് മാർ. ജോസഫ് പാംപ്ലാനിയുടെ നേതൃത്വത്തിൽ നൽകുമെന്ന് പ്രതിനിധിസംഘം അറിയിച്ചു.

Related posts

പേരാവൂർ താലൂക്കാശുപത്രിയിൽ ജോലി ഒഴിവുകൾ

Aswathi Kottiyoor

കെ.വി.വി.ഇ.എസ് പേരാവൂർ; കെ.കെ. രാമചന്ദ്രൻ പ്രസിഡന്റ്, പി. പുരുഷോത്തമൻ സെക്രട്ടറി –

Aswathi Kottiyoor

സക്കീർ ഹുസൈൻ്റെ പ്രചരണം മലയോരത്ത് ; സ്വീകരണ കേന്ദ്രങ്ങളിൽ വൻ ജനാവലി……..

Aswathi Kottiyoor
WordPress Image Lightbox