26 C
Iritty, IN
July 6, 2024
  • Home
  • Kerala
  • ഉരുള്‍പൊട്ടലില്‍ കാണാതായ ചന്ദ്രന്റെ മൃതദേഹം കണ്ടെത്തി; മഴക്കെടുതിയില്‍ ഇന്ന് മരണം ആറായി.*
Kerala

ഉരുള്‍പൊട്ടലില്‍ കാണാതായ ചന്ദ്രന്റെ മൃതദേഹം കണ്ടെത്തി; മഴക്കെടുതിയില്‍ ഇന്ന് മരണം ആറായി.*


കണ്ണൂര്‍: സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇന്ന് ആറ് മരണം. ഇതോടെ ആകെ മരണം 12 ആയി. കണ്ണൂര്‍ നെടുംപുറംചാലില്‍ ഉരുള്‍പൊട്ടലില്‍ കാണാതായ ചന്ദ്രന്റെ (55) മൃതദേഹം കണ്ടെത്തി. ഇതോടെ പേരാവൂരില്‍ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. രണ്ടര വയസ്സുകാരി നുമ തസ്‌ലിനും വെള്ളറ കോളനിയിലെ രാജേഷുമാണ് മരിച്ച മറ്റ് രണ്ടുപേര്‍.

ഇന്നലെയാണ് ഉരുള്‍പൊട്ടലില്‍ വെള്ളറയില്‍ മണ്ണാലി ചന്ദ്രനെ കാണാതായത്. ഇദ്ദേഹത്തിന്റെ വീട് പൂര്‍ണമായി തകര്‍ന്നിരുന്നു. ഇന്ന് പകല്‍ മുഴുവന്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് വൈകുന്നേരത്തോടെ മൃതദേഹം കണ്ടെത്തിയത്.

നെടുംപുറംചാലില്‍ കൊളക്കാട് പ്രാഥമികാരോഗ്യകേന്ദ്രത്തിലെ നഴ്‌സ് ചെങ്ങന്നൂര്‍ സ്വദേശിനി നദീറയുടെ മകളാണ് മരിച്ച രണ്ടരവയസ്സുകാരി നുമ തസ്‌ലിന്‍. വെള്ളത്തിന്റെ ഇരമ്പല്‍ കേട്ട് കുഞ്ഞുമായി വീടിനു പിന്‍ഭാഗത്തേക്ക് വന്ന ഇരുവരും ഒഴുക്കില്‍ പെടുകയായിരുന്നു. നദീറയുടെ കൈയിലുണ്ടായിരുന്ന കുഞ്ഞ് പിടിവിട്ട് ഒഴുകിപ്പോകുകയായിരുന്നു. നദീറയെയും സമീപത്തെ മറ്റൊരു കുടുംബത്തെയും അഗ്‌നിരക്ഷാ സേന രക്ഷപ്പെടുത്തി.

Related posts

വിളർച്ചയുള്ള കുട്ടികൾ കുറവ്‌ കേരളത്തിൽ .

Aswathi Kottiyoor

എംഎൽഎ സച്ചിൻദേവും മേയർ ആര്യ രാജേന്ദ്രനും വിവാഹിതരാകുന്നു

Aswathi Kottiyoor

നാളെ മുതൽ 80 ശതമാനം പാൽ സംഭരിക്കാമെന്ന് മിൽമ

Aswathi Kottiyoor
WordPress Image Lightbox