21.6 C
Iritty, IN
November 21, 2024
  • Home
  • Newdelhi
  • മൂന്ന് ദിവസം അതിതീവ്രമഴ, ജാഗ്രത വേണമെന്ന്‌ കേന്ദ്ര കാലാവസ്ഥാ ശാസ്ത്രജ്ഞന്‍.
Newdelhi

മൂന്ന് ദിവസം അതിതീവ്രമഴ, ജാഗ്രത വേണമെന്ന്‌ കേന്ദ്ര കാലാവസ്ഥാ ശാസ്ത്രജ്ഞന്‍.

ന്യൂഡല്‍ഹി: അടുത്ത മൂന്ന് ദിവസം കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സീനിയര്‍ ശാസ്ത്രജ്ഞന്‍ ആര്‍.ജെ ജനമണി. 2018ന് സമാനസ്ഥിതി അല്ലെന്നും എന്നാല്‍ ജാഗ്രതയോടെയിരിക്കണമെന്നും അദ്ദേഹം പ്രതികരിച്ചു.

സംസ്ഥാനത്ത് അടുത്ത 72 മണിക്കൂര്‍ വ്യാപകവും അതിശക്തവുമായ മഴയുണ്ടാവാനുള്ള സാധ്യതയാണുള്ളത്. കേരളത്തിലും കര്‍ണാടകത്തിലും ലക്ഷദ്വീപിലുമാണ് കാലവര്‍ഷം വളരെ സജീവമായി തുടരുന്നത്. വിവിധ മുന്നറിയിപ്പുകള്‍ പുറത്തിറക്കിയിട്ടുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. ഓഗസ്ത് നാല് വരെ 11 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതിതീവ്രമഴയ്ക്കാണ് സാധ്യതയുള്ളത്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

Related posts

വിസ്മയ കേസ് പ്രതി കിരൺ കുമാറിന് സുപ്രീംകോടതി ജാമ്യം ‍

Aswathi Kottiyoor

സിബിഎസ്ഇ പ്ലസ്ടു പൊതുപരീക്ഷ റദ്ദാക്കുന്നതിനെ സംബന്ധിച്ച് ഉടൻ തീരുമാനമെടുക്കും.

Aswathi Kottiyoor

.ഹിജാബ് വിലക്ക്: നാളെ കര്‍ണാടക ബന്ദ്

Aswathi Kottiyoor
WordPress Image Lightbox