Uncategorized

വയനാട് ദുരന്തം ചൂണ്ടിക്കാട്ടി മൃതശരീരങ്ങൾ വിറ്റ് കോൺഗ്രസ് പണം ഉണ്ടാക്കി, UDF എന്നാൽ ഉടായിപ്പ് ഡെമോക്രാറ്റിക് ഫ്രണ്ടായി മാറി’; എം സ്വരാജ്

കേരളത്തിൽ കഴിഞ്ഞ 10 വർഷത്തിനിടയിൽ ഒരു സർക്കാർ സ്കൂൾ പോലും അടച്ചു പൂട്ടിയിട്ടില്ലെന്ന് സിപിഐഎം നേതാവ് എം സ്വരാജ്. ഇതാണ് മറ്റു മുന്നണിയിൽ നിന്നും ഇടതു പക്ഷത്തെ വ്യത്യസ്ഥമാക്കുന്നത്. സ്കൂളുകൾ പൂട്ടുന്നതാണോ ഒരു മാറ്റം വേണമെന്നു പറയുന്നത്. കേരളമൊഴിച്ച് മറ്റു സംസ്ഥാനങ്ങളിൽ പി എസ് സി നിയമനങ്ങൾ മരവിച്ച അവസ്ഥയിലാണ്. കേരളത്തിൽ മാറ്റം ഉണ്ടാവണമെന്ന് പറയുന്നവർ സംസ്ഥാനങ്ങളെ പോലെ പി എസ് സി ഇല്ലാതാകുന്ന അവസ്ഥയാണോ ചിന്തിക്കുന്നതെന്നും എം സ്വരാജ് വിമർശിച്ചു.

ഭവനരഹിതർക്ക് വീട് കിട്ടാത്ത അവസ്ഥയാണോ മാറ്റം വേണമെന്ന് പറയുന്നവർ ആഗ്രഹിക്കുന്നത്. കേരളത്തിൽ പ്രഖ്യാപിതവും അപ്രഖ്യാപിതവുമായ ലോഡ് ഷെഡിംഗ് ആണ് യുഡിഎഫിന്റെ ഭരണകാലത്ത് ഉണ്ടായിരുന്നത്. തെലങ്കാനയിൽ തുച്ഛമായ ക്ഷേമ പെൻഷൻ 25 മാസമായി പെൻഡിങ്ങിലാണ്. UDF അധികാരത്തിൽ വന്നാൽ കേരളത്തിൽ സർക്കാർ അടച്ചു പൂട്ടൽ ആരംഭിക്കും.

അത് അവരുടെ നയമാണ്. കുട്ടികൾക്ക് പാഠപുസ്തകം ലഭിക്കാതെ വരും. അതാണോ മാറ്റം വേണമെന്നു പറയുന്നവർ ആഗ്രഹിക്കുന്നത്. കേരളത്തിൽ 10 വർഷമായി വർഗ്ഗീയ കലാപങ്ങൾ ഇല്ല. എന്നാൽ UDF ന്റെ പ്രകടന പത്രികയിൽ വർഗ്ഗീയ കലാപങ്ങൾ പരിഹരിക്കാൻ പുതിയ വകുപ്പ് കൊണ്ട് വരും എന്ന് പറയുന്നു. ഭൂതകാലത്തിൽ നിന്നാണ് കോൺഗ്രസ് പ്രകടന പത്രിക തയ്യാറാക്കിയിരിക്കുന്നതെന്നും സ്വരാജ് ചൂണ്ടിക്കാട്ടി.

കോൺഗ്രസ് സർക്കാരുകൾ വർഗീയതയുടെ തണലിലാണ് ഉണ്ടായിരുന്നത്. നല്ലതെല്ലാം തുടരുകയാണ് വേണ്ടത്. സമാധാനവും വികസനവും ക്ഷേമവും തുടരണം. തെരഞ്ഞെടുപ്പ് പത്രികയെ വാഗ്ദാന പത്രിക മാത്രമായിട്ടാണ് യുഡിഎഫ് കാണുന്നത്.വയനാട് ഫണ്ട്‌, സാധാരണ നിലയിൽ ഒരു പാർട്ടി ചെയ്യാത്ത കാര്യമാണ് കോൺഗ്രസ് ചെയ്തത്. എന്നിട്ട് അതിൽ നുണ പറയുകയാണ്.

മൃതശരീരങ്ങൾ വിറ്റ് പണം ഉണ്ടാക്കി ദുരന്തം ചൂണ്ടിക്കാട്ടി കോൺഗ്രസ്സ് പണം ഉണ്ടാക്കി. ദുരന്തത്തെ കോൺഗ്രസ് പണമുണ്ടാക്കാനുള്ള അവസരമായി മാത്രമാണ് കാണുന്നത്. മനുഷ്യത്ത ഹീനമായ പ്രവർത്തിയാണ് അവിടെ നടന്നത്. UDF എന്നാൽ ഉടായിപ്പ് ഡെമോക്രാറ്റിക് ഫ്രണ്ടായി മാറി. CMDRF വ്യവസ്ഥാപിതമായ കണക്കുകൾക്ക് വിധേയമാകുന്നതാണ്. PM കെയർ പോലെയല്ലെന്നും എം സ്വരാജ് വിമർശിച്ചു.

ഫാത്തിമ തെഹ്ലിക്കെതിരായ അനൗൺസ്മെന്റ്, തെരഞ്ഞെടുപ്പ് സമയത്ത് ഇത്തരത്തിൽ നുണകൾ പ്രചരിപ്പിക്കാറുണ്ട്. തെരഞ്ഞെടുപ്പ് കഴിയുമ്പോഴാണ് വാസ്തവം വ്യക്തമാകുന്നത്. ശൈലജ ടീച്ചർക്കെതിരായ എത്ര ഹീനയമായ ആക്രമണമാണ് നടന്നത് . ഉയർന്നുവരുന്ന കോഴിക്കോടൻ ആരോപണങ്ങളിൽ സത്യം പുറത്ത് വരട്ടെ. കോഴിക്കോട് ജില്ലയിലെ ചില പ്രദേശങ്ങളിൽ നിന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ യുഡിഎഫ് മുസ്ലിം ലീഗും ബോധപൂർവ്വം കള്ളക്കഥകൾ പ്രചരിപ്പിക്കാറുണ്ടെന്നും എം സ്വരാജ് ചൂണ്ടിക്കാട്ടി.

വ്യക്തിപരമായി അധിക്ഷേപകരമായി പരാമർശങ്ങളിൽ നടത്താറില്ല. ചിലയാളുകൾ കുഞ്ഞികൃഷ്ണനെ താൻ കള്ളൻ എന്ന് വിളിച്ചതായി തെറ്റിദ്ധരിച്ചു. അദ്ദേഹം ഇട്ട പോസ്റ്റ് അദ്ദേഹം എഴുതിയതായി കരുതുന്നില്ല. ആ പോസ്റ്റിന്റെ ശൈലി കണ്ടാൽ ആര് എഴുതിയതാണെന്ന് വ്യക്തമാണ്. രാഷ്ട്രീയപരമായ പ്രശ്നമാണ് മുന്നോട്ടുവച്ചത്. അദ്ദേഹത്തിന്റെ സർട്ടിഫിക്കറ്റ് എനിക്ക് ആവശ്യമില്ല. രക്തസാക്ഷി ഫണ്ട്‌ ആ കുടുംബത്തിനായി വിനിയോഗിച്ചുവെന്നും എം സ്വരാജ് കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button