Uncategorized
കേളകം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു.

കേളകം ഗ്രാമ പഞ്ചായത്ത് പതിനാലാം വാർഡ് വികസന സമിതിയുടെയുംA.D.S ന്റെയും സംയുക്താഭിമുഖ്യത്തിൽ S.S. L. C,+2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ 28 കുട്ടികളെ അനുമോദിക്കുന്ന ‘വിജയോത്സവം 2026` സംഘടിപ്പിച്ചു. മാധ്യമ പ്രവർത്തകൻ ഷിജിത്ത് വായനൂർ ഉദ്ഘാടനം നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം ശ്രീമതി മൈഥിലി രമണൻ ഉപഹാര സമർപ്പണം നടത്തി. സുമേഷ് തത്തു പാറ, രശ്മി അനിൽ, സ്‌റ്റല്ല.എസ്സ്. നായർ , ജിൻസി വെട്ടു പറമ്പിൽ , ശരണ്യ വിനോദ് തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ വാർഡ് മെമ്പർ എസ്സ്.ടി.രാജേന്ദ്രൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.




