Uncategorized

അമ്മയ്ക്ക് പിന്നാലെ മകനും; കുറ്റ്യാടി പുഴയില്‍ അപകടത്തില്‍പ്പെട്ട ഏഴ് വയസുകാരന്റെ മൃതദേഹം കണ്ടെടുത്തു

കോഴിക്കോട്: കുറ്റ്യാടി പുഴയില്‍ അപകടത്തില്‍പ്പെട്ട ഏഴ് വയസുകാരന്‍ ശിവനന്ദിന്റെ മൃതദേഹം കണ്ടെടുത്തു. ഫയര്‍ഫോഴ്‌സും പൊലീസും ചേര്‍ന്ന് നടത്തിയ തെരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്. കുന്നശ്ശേരി എല്‍പി സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ശിവനന്ദ്. പ്രതികൂല കാലാവസ്ഥയെ അവഗണിച്ച് നടത്തിയ തെരച്ചിലിലാണ് ശിവനന്ദിനെ കണ്ടെത്തിയത്ഒപ്പം അപകടത്തില്‍പ്പെട്ട അമ്മ രമ്യ സുധീഷിന്റെ മൃതദേഹം നേരത്തെ കണ്ടെത്തിയിരുന്നു. കാല്‍വഴുതിവീണ ശിവനന്ദിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കില്‍പ്പെട്ടത്. തോട്ടത്താംകണ്ടി ഭാഗത്ത് അലക്കുന്നതിനായി പോയതായിരുന്നു രമ്യ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button