Uncategorized

ബിനാലെ ഫൗണ്ടേഷനില്‍ നിന്ന് ബോസ് കൃഷ്ണമാചാരിയുടെ രാജി ലൈംഗികാതിക്രമ പരാതിയെ തുടര്‍ന്ന്

കൊച്ചി: മുസിരിസ് ബിനാലെ ഫൗണ്ടേഷന്റെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ബോസ് കൃഷ്ണമാചാരിയുടെ രാജി ലൈംഗികാതിക്രമ പരാതിയെ തുടര്‍ന്നെന്ന് നിലവിലെ ചെയര്‍മാന്‍ വി. വേണു ന്യൂസ് മലയാളത്തോട് പറഞ്ഞു.

ഒപ്പം ജോലി ചെയ്ത യുവതിയാണ് പരാതി നല്‍കിയത്. പരാതിയുടെ പകര്‍പ്പ് ന്യൂസ് മലയാളത്തിന് ലഭിച്ചു. കൊച്ചി മുസിരിസ് ബിനാലെയുടെ പ്രസിഡന്റും ഫൗണ്ടേഷന്റെ ട്രസ്റ്റ് അംഗവുമായിരുന്ന ബോസ് കൃഷ്ണമാചാരി രാജി വച്ചത് 2026 ജനുവരി 14നായിരുന്നു. കുടുംബപരമായ കാരണങ്ങളാല്‍ രാജി വച്ചു എന്നായിരുന്നു അന്ന് നല്‍കിയ വിശദീകരണം.
എന്നാല്‍ കൃഷ്ണമാചാരിക്കെതിരെ ജനുവരിയില്‍ തന്നെ പരാതി നല്‍കിയിരുന്നെന്നും ഇന്റേര്‍ണല്‍ കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്ത് നടപടി എടുത്തുവെന്നും ബിനാലെ ട്രസ്റ്റ് ചെയര്‍മാന്‍ വി. വേണു സ്ഥിരീകരിച്ചു.
2025 ഡിസംബര്‍ 28നാണ് സംഭവം നടക്കുന്നതെന്ന് യുവതി പറയുന്നു. ജോലിയുടെ ഭാഗമാണെന്ന് പറഞ്ഞ് ഫോര്‍ട്ട് കൊച്ചിയിലെ അപാര്‍ട്ട്‌മെന്റിലേക്ക് വിളിച്ചുവരുത്തുകയും ലൈംഗിക ചുവയോടെ സംസാരിക്കകയും ലൈംഗികമായ ഉദ്ദേശ്യത്തോടെ സ്പര്‍ശിച്ചുവെന്നുമാണ് പരാതിയില്‍ പറയുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button