Uncategorized
കൊട്ടിയൂർ വൈശാഖ മഹോത്സവ നഗരിയിൽ സന്ദർശനം നടത്തി ജില്ലാ കളക്ടർ പി വി വിഷ്ണുരാജ്

കൊട്ടിയൂർ വൈശാഖ മഹോത്സവ നഗരിയിൽ സന്ദർശനം നടത്തി ജില്ലാ കലക്ടർ പി വിഷ്ണു രാജ്. വിവിധ സർക്കാർ വകുപ്പുകളുടെ പ്രവർത്തനവും ഏകോപനവും വിലയിരുത്തി.
ഉത്സവത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയിട്ടുള്ള ക്രമീകരണങ്ങൾ നേരിട്ട് അവലോകനം ചെയ്തു പോലീസ് ഫയർ ആൻഡ് റെസ്ക്യൂ റവന്യൂ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയും ചെയ്തു. അക്കരെ ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്ന വിവിധ വഴികളിലും സമാന്തര പാതയിലും ഉൾപ്പെടെ കളക്ടർ സന്ദർശനം നടത്തി. ചെയർമാൻ തിട്ടയിൽ നാരായണൻ നായർ എക്സിക്യൂട്ടീവ് ഓഫീസർ ഗോകുൽ കെ എൻജിനീയർ മനോജ് സി ജെ ദേവസ്വം അസിസ്റ്റന്റ് കമ്മീഷണർ ബൈജു എം കെ മാനേജർ പവിത്രൻ റവന്യൂ സ്പെഷ്യൽ ഡ്യൂട്ടി ഓഫീസർ പ്രമോദ് ആർ പി തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു




