24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ഇന്ത്യന്‍ ജനസംഖ്യയിലെ 41 കോടി കുറയും, എന്നിട്ടും 2100-ല്‍ ലോകജനസംഖ്യയില്‍ ഒന്നാം സ്ഥാനം.
Kerala

ഇന്ത്യന്‍ ജനസംഖ്യയിലെ 41 കോടി കുറയും, എന്നിട്ടും 2100-ല്‍ ലോകജനസംഖ്യയില്‍ ഒന്നാം സ്ഥാനം.

ജനസംഖ്യയുടെ കാര്യത്തില്‍ ലോക രാജ്യങ്ങളില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയുടെ ജനസംഖ്യ 2100-ല്‍ 41 കോടി കുറയുമെന്ന് റിപ്പോര്‍ട്ട്. ഉയര്‍ന്ന ജനസംഖ്യ ഓരോ പൗരനും ലഭിക്കുന്ന വിഭവങ്ങളില്‍ കുറവ് വരുത്തുന്നുണ്ട്. എന്നാല്‍ 41 കോടിയുടെ ഇടിവ് സംഭവിച്ചാലും ഇതിന് പരിഹാരമാകില്ലെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ജനസംഖ്യ കുറഞ്ഞാലും വിഭവ വിതരണത്തില്‍ വ്യത്യാസം വരാതിരിക്കുന്നത് അപകടകരമായ സ്ഥിയാണെന്നാണ് സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലെ പഠനം സൂചിപ്പിക്കുന്നത്.

ജനസംഖ്യയുടെ കാര്യത്തില്‍ ഇന്ത്യയും ചൈനയും ഏകദേശം തുല്യത പാലിക്കുന്നുവെങ്കിലും ജനസാന്ദ്രതയുടെ കാര്യം അങ്ങനെയല്ല. ഇന്ത്യയില്‍ ഒരു സ്‌ക്വയര്‍ കിലോമീറ്ററില്‍ 476 പേര്‍ ജീവിക്കുമ്പോള്‍ ചൈനയില്‍ ഇത് വെറും 148 മാത്രമാണ്. 2100-ല്‍ ഇന്ത്യയുടെ ജനസാന്ദ്രത ഒരു സ്‌ക്വയര്‍ കിലോമീറ്ററില്‍ 335 പേരായി കുറയും. ലോക ജനസാന്ദ്രതയിലെ കുറവിനെക്കാള്‍ കൂടുതലായിരിക്കും അടുത്ത 78 വര്‍ഷം ഇന്ത്യയില്‍ രേഖപ്പെടുത്തുകയെന്നും കണക്കുകള്‍ പറയുന്നു.2022-ലെ കണക്കുകളനുസരിച്ച് 141 കോടിയില്‍ അധികമാണ് ഇന്ത്യയിലെ ജനസംഖ്യ. അടുത്ത 78 വര്‍ഷം കൊണ്ട് ഇത് നൂറ് കോടിയായി ചുരുങ്ങും. 49.4 കോടി കുറഞ്ഞ് 2100-ല്‍ ചൈനയിലെ ജനസംഖ്യ 93.2 കോടിയായി കുറയും. അതായത് നിലവിലെ രണ്ടാം സ്ഥാനത്ത് നിന്ന് ഒന്നാം സ്ഥാനത്തേക്കാണ് ഇന്ത്യ എത്തുകയെന്ന് അര്‍ഥം. അമേരിക്കയിലും ജനസംഖ്യയുടെ കാര്യത്തില്‍ ഇക്കാലയളവില്‍ ഇടിവ് രേഖപ്പെടുത്തും

Related posts

ഹജ്ജിന്‌ വനിതാ തീര്‍ഥാടകര്‍ക്ക് പ്രത്യേക വിമാനം

Aswathi Kottiyoor

സം​സ്ഥാ​ന​ത്ത് സി​ക്ക വൈ​റ​സ് രോ​ഗം നി​യ​ന്ത്ര​ണ വി​ധേ​യ​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി

Aswathi Kottiyoor

ബഫർസോൺ: സർക്കാർ നിലപാട് വളച്ചൊടിക്കാൻ ബോധപൂർവ്വ ശ്രമം- മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox