24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • പേരാവൂരിൽബൈക്കും സ്കൂട്ടിയും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്
Kerala

പേരാവൂരിൽബൈക്കും സ്കൂട്ടിയും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്

പേരാവൂർ: കാഞ്ഞിരപ്പുഴ പി.ഡബ്ള്യു.ഡി റസ്റ്റ് ഹൗസിന് സമീപം ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്. തൊണ്ടിയിൽ മാന്നാർ വീട്ടിൽ മുഹമ്മദ് റാഷിദ് (18), മാലൂർ താളിക്കാട് യദു നിവാസിൽ യദുകൃഷ്ണൻ (22) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും തലശേരി ഇന്ദിരാഗാന്ധി ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി 8.30-ഓടെയാണ് അപകടം. മണത്തണ ഭാഗത്ത് നിന്നും വന്ന സ്കൂട്ടറും എതിർ ദിശയിൽ നിന്നും വന്ന ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. മണത്തണയിലെ വർക് ഷോപ്പ് ജീവനക്കാരനാണ് യദുകൃഷ്ണൻ.

Related posts

തലശ്ശേരിയിൽ നിന്നും മത്സ്യബന്ധനത്തിന് പോയി കാണാതായ തൊഴിലാളികളെ കണ്ടെത്തി.

Aswathi Kottiyoor

അസ്‌ഫാക്കുമായി ആലുവ മാര്‍ക്കറ്റില്‍ തെളിവെടുപ്പ് നടത്തി അന്വേഷണസംഘം

Aswathi Kottiyoor

കഴിഞ്ഞ സാമ്പത്തിക വര്‍ഷം വിറ്റത് 18,500 കോടിയുടെ മദ്യം; ആവശ്യക്കാര്‍ കൂടുതല്‍ റമ്മിന്, ബ്രാൻഡി രണ്ടാമത്

Aswathi Kottiyoor
WordPress Image Lightbox