30.4 C
Iritty, IN
October 6, 2024
  • Home
  • Kerala
  • രാജ്യസഭാംഗമായി ഒളിമ്പ്യന്‍ പി ടി ഉഷ സത്യപ്രതിജ്ഞ ചെയ്‌തു.
Kerala

രാജ്യസഭാംഗമായി ഒളിമ്പ്യന്‍ പി ടി ഉഷ സത്യപ്രതിജ്ഞ ചെയ്‌തു.

രാജ്യസഭാംഗമായി ഒളിമ്പ്യന്‍ പി ടി ഉഷ സത്യപ്രതിജ്ഞ ചെയ്‌തു. 11 മണിക്ക് രാജ്യസഭാ സമ്മേളിച്ചപ്പോൾ ആദ്യ ചടങ്ങായാണ് സത്യപ്രതിജ്ഞ നടന്നത്.

പി ടി ഉഷയ്‌ക്ക് പുറമെ സംഗീതസംവിധായകൻ ഇളയരാജ, തെലുങ്ക് സംവിധായകനും തിരക്കഥാകൃത്തുമായ വി വിജയേന്ദ്രപ്രസാദ്‌, ജീവകാരുണ്യപ്രവർത്തകനായ വീരേന്ദ്രഹെഗ്‌ഡെ എന്നിവരെയാണ് കേന്ദ്രസർക്കാർ രാജ്യസഭയിലേക്ക്‌ നാമനിർദേശം ചെയ്‌തിരിക്കുന്നത്. ദക്ഷിണേന്ത്യയിൽ ചുവടുറപ്പിക്കുമെന്ന ബിജെപി ദേശീയഎക്‌സിക്യൂട്ടീവിലെ പ്രഖ്യാപനത്തിന്‌ പിന്നാലെയാണ്‌ കേരളം, തമിഴ്‌നാട്‌, ആന്ധ്രപ്രദേശ്‌, കർണാടകം എന്നിവിടങ്ങളിൽനിന്നുള്ള പ്രമുഖരെ രാജ്യസഭയിലേക്ക്‌ നാമനിർദേശം ചെയ്‌‌തത്‌.

ബാഹുബലി സിനിമയുടെ രചയിതാവായ വിജയേന്ദ്രപ്രസാദ്‌ പ്രമുഖ സംവിധായകൻ രാജമൗലിയുടെ അച്ഛനാണ്‌. ധർമസ്ഥലാക്ഷേത്രത്തിന്റെ ഭരണനിർവഹണം കൈകാര്യം ചെയ്യുന്ന വ്യക്തിയാണ്‌ വീരേന്ദ്രഹെഗ്‌ഡെ.

Related posts

അവയവമാറ്റ ശസ്ത്രക്രിയകൾക്ക് അന്തർദേശീയ നിലവാരത്തിലുള്ള കേന്ദ്രം: മുഖ്യമന്ത്രി

Aswathi Kottiyoor

തക്കാളി തോട്ടത്തിന് സിസിടിവി സംരക്ഷണമൊരുക്കി മഹാരാഷ്ട്രയിലെ കര്‍ഷകൻ

Aswathi Kottiyoor

സംഹാരരുദ്രയായ് യമുന , ജലനിരപ്പ്‌ സർവകാല റെക്കോഡിൽ

Aswathi Kottiyoor
WordPress Image Lightbox