23.3 C
Iritty, IN
July 27, 2024
  • Home
  • Kerala
  • തക്കാളി തോട്ടത്തിന് സിസിടിവി സംരക്ഷണമൊരുക്കി മഹാരാഷ്ട്രയിലെ കര്‍ഷകൻ
Kerala Uncategorized

തക്കാളി തോട്ടത്തിന് സിസിടിവി സംരക്ഷണമൊരുക്കി മഹാരാഷ്ട്രയിലെ കര്‍ഷകൻ

മുംബൈ: രാജ്യത്ത് തക്കാളി വില വര്‍ധിച്ചതോടെ തക്കാളി മോഷണവും കൂടിയിരിക്കുകയാണ്.അതുകൊണ്ടുതന്നെ തക്കാളി വിളവെടുക്കുന്നതു വരെ കർഷകർക്കും ആശങ്കയാണ്. അത്തരത്തില്‍ തക്കാളിക്ക് സിസിടിവി സംരക്ഷണമൊരുക്കിയ മഹാരാഷ്ട്രയിലെ ഒരു കര്‍ഷകന്റെ വാര്‍ത്തയാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.മഹാരാഷ്ട്രയിലെ ഔറംഗാബാദിലെ ശരദ് റാവട്ടെ എന്ന കര്‍ഷകനാണ് തന്റെ തക്കാളി പാടത്തില്‍ സിസിടിവി സ്ഥാപിച്ചത്. ഔറംഗാബാദില്‍ നിന്നും 20 കിലോമീറ്റര്‍ അകലെയായാണ് ഇയാളുടെ തക്കാളിപ്പാടം സ്ഥിതി ചെയ്യുന്നത്. ദിവസങ്ങള്‍ക്കു മുന്‍പ് അദ്ദേഹത്തിന്‍റെ കൃഷി സ്ഥലത്തു നിന്നും 25 കിലോയോളം തക്കാളി മോഷണം പോയിരുന്നു, അതിനാലാണ് 22,000 രൂപ മുടക്കി തക്കാളി തോട്ടത്തിൽ സിസിടിവി അദ്ദേഹം സ്ഥാപിച്ചത്.

അഞ്ച് ഏക്കറോളം വരുന്നതാണ് ഇദ്ദേഹത്തിന്റെ തക്കാളി തോട്ടം. ആറു മുതല്‍ ഏഴു ലക്ഷം രൂപവരെ ഇതിൽ നിന്ന് ലഭിക്കുമെന്ന് ശരദ് റാവട്ടെ പറയുന്നു.

Related posts

ആദ്യം സ്വയം മുറിവേൽപ്പിച്ചു, വായിൽ ബ്ലേഡ് കടിച്ചുപിടിച്ച് യാത്രക്കാരനെ ആക്രമിച്ചു, സംഭവം കെഎസ്ആർടിസി ബസിൽ

Aswathi Kottiyoor

ആരോഗ്യ ജാഗ്രത: ആരോഗ്യ സ്ഥാപനങ്ങളിൽ ശുചിത്വ വാരാചരണം

Aswathi Kottiyoor

സിപിഐ എം മുൻ കേന്ദ്ര കമ്മിറ്റി അംഗം കുമാർ ഷിരാൽക്കർ അന്തരിച്ചു

Aswathi Kottiyoor
WordPress Image Lightbox