27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • മലയോര മേഖലയില്‍ ജാഗ്രത; 12 ജില്ലകളില്‍ മുന്നറിയിപ്പ്
Kerala

മലയോര മേഖലയില്‍ ജാഗ്രത; 12 ജില്ലകളില്‍ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും. 12 ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്.

അതേസമയം മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാധ്യത ഉള്ളതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളില്‍ ഓറഞ്ച് അലേര്‍ട്ടിന് സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ട്.

മഴ ശക്തമായി തുടരുന്നതിനാല്‍ ഇടുക്കി ദേവികുളം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയായിരിക്കും. പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പടെ എല്ലാ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. ഇടുക്കി ജില്ലാ കളക്ടറാണ് അവധി പ്രഖ്യാപിച്ചത്

Related posts

സംസ്ഥാനത്ത് ഇന്ന് 10,402 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor

വനം വകുപ്പിന്റെ സൗജന്യ വൃക്ഷത്തൈ വിതരണം ജൂൺ അഞ്ചു മുതൽ

Aswathi Kottiyoor

കുതിരവട്ടം പപ്പു ഓര്‍മയായിട്ട് 22 വര്‍ഷം

Aswathi Kottiyoor
WordPress Image Lightbox