ഗോതന്പിന്റെ വിലയ്ക്കു കേന്ദ്ര സർക്കാർ റാഗി ലഭ്യമാക്കിയാൽ റേഷൻകട വഴി റാഗിപ്പൊടി നൽകുമെന്നു മന്ത്രി ജി.ആർ. അനിൽ. നിയമസഭയിൽ ധനാഭ്യർഥന ചർച്ചയ്ക്കു മറുപടി നൽകുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തിന് ഗോതന്പ് ലഭ്യമാക്കിയിരുന്ന വിലയ്ക്കു റാഗി ലഭ്യമാക്കാനായി കേന്ദ്രത്തോടു ചർച്ച നടത്തിയിട്ടുണ്ട്. കോവിഡ് കാലത്ത് കിറ്റു വിതരണം നടത്തിയതിനു റേഷൻ കടകൾക്കു കമ്മീഷൻ നൽകേണ്ടെന്ന നിലപാടാണു സർക്കാരിനുള്ളത്. ഫലപ്രദമായ വിപണി ഇടപെടൽ നടത്തിയതിനാൽ വിലക്കയറ്റത്തെക്കുറിച്ച് പ്രതിപക്ഷത്തിനു പോലും ഒന്നും പറയാനില്ലെന്നു മന്ത്രി പറഞ്ഞു.