സംസ്ഥാനത്തെ എല്ലാ ജിംനേഷ്യങ്ങള്‍ക്കും മൂന്നു മാസത്തിനകം കേരള പ്ലേസ് ഓഫ് പബ്ലിക് റിസോര്‍ട്ട് ആക്ട് പ്രകാരമുള്ള ലൈസന്‍സ് നിര്‍ബന്ധമാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
സംഗീത, വിനോദ പരിപാടികള്‍ക്കും വിവിധ തരത്തിലുള്ള ഗെയിമുകള്ക്കുമൊക്കെ വേണ്ടി സ്ഥിരമായോ താത്കാലികമായോ ഒരുക്കുന്ന ഹാളുകള്‍ക്കും മറ്റും ലൈസന്‍സ് നല്‍കാനാണ് കേരള പ്ലേസ് ഒഫ് പബ്ളിക് റിസോര്‍ട്ട് ആക്ട് നടപ്പാക്കിയിട്ടുള്ളത്. ഇതു ജിംനേഷ്യങ്ങള്‍ക്കും ബാധകമാണെന്ന് ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണന്റെ ഉത്തരവില്‍ പറയുന്നു.