Uncategorized

നന്ദകുമാറിനെ തകർക്കാൻ പദ്ധതിയിട്ടത് മഹാരാഷ്ട്ര സ്വദേശിയായ അമുൽ’; ചാല സ്വർണ കവർച്ചയിൽ നിർണായക വിവരം പുറത്ത്

തിരുവനന്തപുരം: ചാലയിലെ സ്വര്‍ണ കവര്‍ച്ച കേസില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. കവര്‍ച്ചക്ക് പിന്നില്‍ ജ്വല്ലറി ഉടമകളുടെ കുടിപ്പകയെന്നാണ് സൂചന. നന്ദകുമാറിനെ തകര്‍ക്കാന്‍ പദ്ധതിയിട്ടത് മഹാരാഷ്ട്ര സ്വദേശിയും സ്വർണ ഏജൻ്റുമായ അമുല്‍ ആണ്. സ്വര്‍ണ കവര്‍ച്ച ആസൂത്രണം ചെയ്യാന്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള അനിലിനെയും അമുല്‍ ഒപ്പം കൂട്ടി. രേഖകള്‍ ഇല്ലാത്ത സ്വര്‍ണം ആയതിനാല്‍ പരാതി ഉണ്ടാകില്ലെന്ന് ഇയാള്‍ കരുതി. മോഷണ മുതല്‍ പങ്കിട്ടെടുക്കാം എന്ന ധാരണയിലും പ്രതികളെത്തിയിരുന്നുവെന്നും അന്വേഷണ സംഘം പറയുന്നു.സംഭവ ദിവസം രാവിലെ നന്ദകുമാറുമായി ലക്ഷങ്ങളുടെ സ്വര്‍ണ ഇടപാട് അമുല്‍ നടത്തിയതായും വിവരമുണ്ട്. സ്വര്‍ണം തട്ടിയെടുക്കുന്നതിന് മോഷണക്കേസ് പ്രതിയായ അനൂപിനെ ദൗത്യം ഏല്‍പ്പിച്ചു. അനൂപ് മറ്റൊരു പ്രതിയായ അനിലുമായി ചേര്‍ന്ന് കവര്‍ച്ച നടത്തി. നന്ദകുമാര്‍ കടയില്‍ നിന്ന് ഇറങ്ങുന്ന വിവരം മോഷ്ടാക്കള്‍ക്ക് ചോര്‍ത്തി നല്‍കിയത് വയനാട് നിന്ന് ഓടി രക്ഷപ്പെട്ട ശ്രാവണാണെന്നാണ് അന്വേഷണ സംഘം പറയുന്നത്. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടെന്നാണ് പൊലീസ് പറയുന്നത്. ശനിയാഴ്ച രാത്രിയോടെ അമുല്‍ അടക്കം ആറ് പ്രതികള്‍ പിടിയിലായിരുന്നു. നാല് പേരെ വയനാട് ലക്കിടിയില്‍ നിന്നും രണ്ട് പേരെ തിരുവനന്തപുരത്തുനിന്നുമായിരുന്നു പിടികൂടിയത്. ചോദ്യം ചെയ്യലിലാണ് നിര്‍ണായ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button