Uncategorized

കായംകുളത്ത് പരിശോധന നടത്തി നഗരസഭ ഹെൽത്ത് സ്ക്വാഡ്; കാലാവധി കഴിഞ്ഞ ഇറച്ചി ഉൾപ്പെടെയുള്ള ഭക്ഷണസാധനങ്ങൾ പിടികൂടി

ആലപ്പുഴ: ആലപ്പുഴ കായംകുളത്ത് നഗരസഭ ഹെൽത്ത് സ്ക്വാഡ് നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടി. പ്രതാംഗമൂട് ജംക്ഷനിലെ ‘ഹോട്ടൽ പ്ലാനറ്റിൽ’ നിന്നാണ് കാലാവധി കഴിഞ്ഞ ഇറച്ചി ഉൾപ്പെടെയുള്ളവ പിടിച്ചെടുത്തത്. ഫ്രീസറിൽ സൂക്ഷിച്ചിരുന്ന പാചകം ചെയ്ത ഇറച്ചിയും കാലാവധി കഴിഞ്ഞ മാംസവുമാണ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് ഹോട്ടൽ പ്രവർത്തിച്ചിരുന്നതെന്നും നഗരസഭ അരോഗ്യ വിഭാഗം അറിയിച്ചു. നിയമലംഘനം നടത്തിയവർക്കെതിരെ കർശന തുടർനടപടികൾ സ്വീകരിക്കുമെന്ന് ഹെൽത്ത് വിഭാഗം അറിയിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button