Uncategorized
ആദ്യമായി ഭ്രമണപഥത്തിൽ സ്റ്റാർഷിപ്പ്; ചരിത്ര നേട്ടവുമായി സ്പേസ് എക്സ്

റോക്കറ്റ് ബഹിരാകാശത്തേക്ക് ഉയരുന്നത് നമ്മൾ പലതവണ കണ്ടിട്ടുണ്ട്. എന്നാൽ ഭൂമിയുടെ ഭ്രമണപഥത്തിലെത്തി മണിക്കൂറുകളോളം ഭൂമിയെ വലംവയ്ക്കുക, യാത്രയ്ക്കിടെ ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് വിന്യസിക്കുക, പിന്നീട് വീണ്ടും ഭൂമിയിലേക്ക് മടങ്ങുക, ഇതെല്ലാം ഒരൊറ്റ ദൗത്യത്തിൽ പരീക്ഷിക്കുകയാണ് ഇലോൺ മസ്കിന്റെ സ്പേസ് എക്സ്. അമേരിക്കയിലെ ടെക്സസിലുള്ള സ്പേസ് എക്സിന്റെ Starbase-ൽ നിന്നാണ് സ്റ്റാർഷിപ്പ് റോക്കറ്റ് കുതിച്ചുയർന്നത്



