Uncategorized

അധികാരത്തിന്റെ മറവിൽ ഗുണ്ടായിസം; പരസ്യമായി മദ്യപിച്ചവരെ മോചിപ്പിക്കണമെന്ന് ആവശ്യം, ആലപ്പുഴ പൊലീസിനെ തടഞ്ഞ് കെ എസ് യു സംസ്ഥാന ജനറൽ സെക്രട്ടറി

ആലപ്പുഴയിൽ പൊലീസിനെ തടഞ്ഞ് കെ എസ് യു നേതാവിന്റെയും സംഘത്തിന്റെയും ​ഗുണ്ടാ വിളയാട്ടം. പുന്നപ്ര പൊലീസ് സ്റ്റേഷൻ പരിധിയിൽ പരസ്യമായി മദ്യപിച്ചവരെ കസ്റ്റഡിയിലെടുത്തതിനെതിരെയാണ് കെ എസ് യു ഉദ്യോ​ഗസ്ഥരെ തടഞ്ഞത്. നാട്ടുകാർ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സ്ഥലത്തെത്തി മദ്യപിച്ചവരെ കസ്റ്റഡിയിലെടുത്തത്.

വനിതാ സബ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സംഭവസ്ഥലത്തുനിന്ന് രണ്ടുപേരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. എന്നാൽ ഒപ്പമുണ്ടായിരുന്ന പത്തോളം പേർ പൊലീസ് ജീപ്പ് തടയുകയും വനിതാ ഉദ്യോഗസ്ഥയോട് മോശമായി സംസാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

കസ്റ്റഡിയിലുള്ളവരെ ഇറക്കുന്നതിനായി കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി അൻസിൽ ജലീൽ ഇടപെടുകയും പൊലീസ് ഉദ്യോഗസ്ഥരുടെ തൊപ്പി തെറിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു. ഭീഷണിയും സമ്മർദ്ദവും ഉണ്ടായ സാഹചര്യത്തിൽ കോടതി നിർദ്ദേശപ്രകാരം കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി അൻസിൽ ജലീലിനെതിരെ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button