Uncategorized

മമ്മൂട്ടി കേരളത്തിലെ ഇടതുപക്ഷത്തോട് സൗഹാർദ്ദം പുലർത്തുന്നയാൾ; ആക്രമിക്കുന്നത് സിപിഐഎം പ്രവർത്തകരല്ലെന്ന് തോമസ് ഐസക്

കോഴിക്കോട്: മമ്മൂട്ടിക്കെതിരായ സൈബർ ആക്രമണത്തിൽ സിപിഐഎമ്മിന് പങ്കില്ലെന്ന് തോമസ് ഐസക്. മമ്മൂട്ടി കേരളത്തിലെ ഏറ്റവും വലിയ നടനാണ്. ഇടതുപക്ഷത്തോട് സൗഹാർദ്ദം പുലർത്തുന്ന ആളാണ്‌ മമ്മൂട്ടി. മനുഷ്യർ പരസ്പരം വീടുകൾ സന്ദർശിക്കുന്നത് കാര്യമാക്കേണ്ടതില്ല. മമ്മൂട്ടിയെ ആക്രമിക്കുന്നത് സിപിഐഎം പ്രവർത്തകരല്ല. ആർക്ക് വേണമെങ്കിലും സിപിഐഎമ്മിന് വേണ്ടി എന്ന് പറയാം. സിപിഐഎമ്മിന് നേതാക്കളും ഔദ്യോഗിക ഹാൻഡിലുകളും ഉണ്ട്. രാഷ്ട്രീയ നിലപാട് പറയണമോ എന്നത് ഓരോരുത്തരും തീരുമാനിക്കേണ്ട കാര്യമെന്നും അദ്ദേഹം വ്യകത്മാക്കി.

സി ഐ ടി യു സമ്മേളനത്തിലെ വിമർശനത്തിലും അദ്ദേഹം പ്രതികരിച്ചു. സമ്മേളനത്തിൽ നടന്നത് എന്തെന്ന് അറിയില്ല. സിപിഐഎം അംഗീകരിച്ച രേഖയിൽ പരാജയ കാരണങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. ചർച്ച വന്നതിൽ അത്ഭുതമില്ല. തിരുത്തലിന്റെ ഭാഗമാണ് ചർച്ചകൾ. ഒന്നാം സർക്കാരിന്റെ കാലത്തെ സാമ്പത്തിക സ്ഥിതി ആയിരുന്നില്ല രണ്ടാം സർക്കാരിന്റെ കാലത്ത്. കേന്ദ്രം സൃഷ്‌ടിച്ച സാമ്പത്തിക പ്രതിസന്ധി ബുദ്ധിമുട്ടുകൾ ഉണ്ടാക്കി. E20 യുടെ ഏറ്റവും വലിയ ഗുണഭോക്താക്കൾ ബിജെപിയാണ്. അവരുമായി ബന്ധമുള്ളവരാണ് എഥനോൾ നിർമാതാക്കൾ. ജനങ്ങളുടെ ആശങ്കകൾ ദൂരീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button