Uncategorized

ഇ​രു​ച​ക്ര വാ​ഹ​നത്തിൽ കറങ്ങി പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി; മാ​താ​പി​താ​ക്ക​ൾ​ക്ക് 25,000 രൂ​പ പി​ഴ വി​ധി​ച്ച് കോ​ട​തി

ഇ​രി​ട്ടി: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി ഇ​രു​ച​ക്ര വാ​ഹ​നം ഓ​ടി​ച്ച കേ​സി​ൽ മാ​താ​പി​താ​ക്ക​ൾ​ക്ക് 25,000 രൂ​പ പി​ഴ ചു​മ​ത്തി വി​രാ​ജ്പേ​ട്ട പ്രി​ൻ​സി​പ്പ​ൽ കോ​ട​തി. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​ർ​ക്ക് വാ​ഹ​നം ന​ൽ​കി​യാ​ൽ ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മാ​താ​പി​താ​ക്ക​ൾ​ക്ക് ശ​ക്ത​മാ​യ താ​ക്കീ​തും കോ​ട​തി ന​ൽ​കി. വീ​രാ​ജ്പേ​ട്ട ടൗ​ൺ പ​രി​സ​ര​ത്ത് പൊ​ലി​സ് പ​രി​ശോ​ധ​ന​യി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​യെ ഇ​രു​ച​ക്ര വാ​ഹ​വു​മാ​യി പി​ടി​കൂ​ടി​യ കേ​സി​ലാ​ണ് കോ​ട​തി ന​ട​പ​ടി.

ഒ​രു കു​ട്ടി​ക്ക് വാ​ഹ​നം ന​ൽ​കു​ന്ന​ത് അ​വ​രു​ടെ ജീ​വ​ൻ അ​പ​ക​ട​ത്തി​ലാ​ക്കു​ന്ന​തി​നൊ​പ്പം പൊ​തു​ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ​യ്ക്കും അ​പ​ക​ട​മു​ണ്ടാ​ക്കും. അ​തി​നാ​ൽ, മാ​താ​പി​താ​ക്ക​ൾ കു​ട്ടി​ക​ൾ​ക്ക് വാ​ഹ​ന​ങ്ങ​ൾ ന​ൽ​കാ​തി​രി​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണം.

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ഒ​രാ​ൾ​ക്ക് വാ​ഹ​നം ന​ൽ​കി​യാ​ൽ, മാ​താ​പി​താ​ക്ക​ൾ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും കോ​ട​തി വി​ല​യി​രു​ത്തി.​ വീ​രാ​ജ്പേ​ട്ട റൂ​റ​ൽ പൊ​ലി​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ പി​ഴ തു​ക മാ​താ​പി​താ​ക്ക​ൾ അ​ട​ച്ച​താ​യി പൊ​ലി​സ് അ​റി​യി​ച്ചു .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button