Uncategorized

നഴ്സറി കുട്ടികൾക്ക് നൽകിയിരുന്ന ഭക്ഷണത്തിൽ മാരകമായ ലോഹം; ഉടമയ്ക്ക് ജീവപര്യന്തം തടവുശിക്ഷ

ബീജിംഗ്: മാരക ലോഹം കലർന്ന ഭക്ഷണം കുട്ടികൾക്ക് നൽകിയതിന് നഴ്സറി ഉടമയ്ക്ക് ജീവപര്യന്തം തടവ്. ചൈനയിലാണ് സംഭവം. നഴ്‌സറിയിലെ 200ലധികം കുട്ടികളുടെയും ജീവനക്കാരുടെയും രക്തത്തിൽ അപകടകരമായ അളവിൽ ഈയം (ലെഡ്) കണ്ടെതിനെത്തുടർന്നാണ് നടപടി. ആഹാരം കൂടുതൽ ആകർഷണീയമായി തോന്നിക്കാൻ വിഷമുള ഭക്ഷ്യയോഗ്യമല്ലാത്ത പെയിന്റ് ഉപയോഗിച്ചിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി.ഗൻസു പ്രവിശ്യയിലെ തിയാൻഷുവിൽ ഹെഷി പീക്സിൻ കിൻഡർഗാർട്ടൻ നടത്തിയിരുന്ന ലീ ഹുയിഫാംഗ് ആണ് അറസ്റ്റിലായത്. വിഷമയമായ ആഹാരം തയ്യാറാക്കുകയും വിൽക്കുകയും ചെയ്തുവെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. നഴ്‌സറിയിലെ കുട്ടികൾ പതിവായി രോഗബാധിതരാകാൻ തുടങ്ങിയതോടെ 2025 ജൂലായിലായിരുന്നു സംഭവം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ 247 കുട്ടികളുടെയും ജീവനക്കാരുടെയും രക്തത്തിൽ ഉയർന്ന അളവിൽ ഈയം കണ്ടെത്തി. ഇതിൽ 235 കുട്ടികൾക്ക് അടിയന്തര ചികിത്സ നൽകേണ്ടതായുണ്ടെന്നും വിലയിരുത്തി.

നഴ്സറിയിലെ ജീവനക്കാരാണ് ആഹാരത്തിൽ പെയിൻ്റ് കലർത്തിയത്. പെയിന്റിന്റെ പാക്കേജിൽ ഭക്ഷ്യയോഗ്യമല്ലെന്ന് കൃത്യമായി രേഖപ്പെടുത്തിയിട്ടുള്ലതായും കണ്ടെത്തി. ആഹാരം ആകർഷണീയമാക്കി കൂടുതൽ കുട്ടികളെ നഴ്സറിയിലെത്തിക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യം.ലാൻഷൗ ഇന്റർമീഡിയറ്റ് പീപ്പിൾസ് കോടതി ലിയെ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും 500,000 യുവാൻ (ഏകദേശം 74,700 ഡോളർ) മൂല്യമുള്ല വ്യക്തിഗത സ്വത്തുക്കൾ കണ്ടുകെട്ടാൻ ഉത്തരവിടുകയും ചെയ്തു. നഴ്‌സറിയിലെ എക്സിക്യൂട്ടീവ് പ്രിൻസിപ്പൽ സീ ജിൻഗ്ലിന് 15 വർഷത്തെ തടവ് ശിക്ഷയും കോടതി വിധിച്ചു. മറ്റ് നാല് ജീവനക്കാർക്ക് ആറുമുതൽ എട്ട് വർഷം വരെ തടവുശിക്ഷയും വിധിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button