Uncategorized

ഡയറക്ടര്‍ ജനറല്‍ ഓഫ് എഡ്യുക്കേഷനില്‍ നിന്ന് ലീഗ് നോമിനിയെ മാറ്റിയത് സംഘപരിവാര്‍ നേതാവിന്റെ പരാതിയില്‍

കോഴിക്കോട്: ലീഗ് നോമിനിയായ ആസിഫ് കെ യൂസഫ് ഐഎഎസിനെ ഡയറക്ടര്‍ ജനറല്‍ ഓഫ് എഡ്യുക്കേഷനില്‍ നിന്ന് മാറ്റിയത് സംഘപരിവാര്‍ നേതാവിന്റെ പരാതിയില്‍. അധ്യാപക പരിഷത് നേതാവ് ടി അനൂപ് കുമാറാണ് ആസിഫ് കെ യൂസഫിനെതിരെ പരാതി നല്‍കിയത്. ഗവര്‍ണര്‍ക്കും കേന്ദ്ര സര്‍ക്കാരിനും അനൂപ് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പരാതിയില്‍ നടപടിയാവശ്യപ്പെട്ട് ഗവര്‍ണര്‍ ചീഫ് സെക്രട്ടറിക്ക് കത്തെഴുതിയിരുന്നു. പരാതി നല്‍കിയ ശേഷമാണ് ആസിഫ് കെ യൂസഫിനെ മാറ്റിയത്. ടി അനൂപിന്റെ പരാതിയുടെ പകര്‍പ്പും ഗവര്‍ണറുടെ ശുപാര്‍ശ കത്തും റിപ്പോര്‍ട്ടറിന് ലഭിച്ചു.

സംഘപരിവാര്‍ നേതാവിന്റെ പരാതി വന്നതിന് പിന്നാലെ ലീഗ് നോമിനിയായ ഉദ്യോഗസ്ഥനെ ചുമതലയില്‍ നിന്ന് നീക്കി എന്നതാണ് ഏറ്റവും പ്രധാനം. പരാതി നല്‍കിയ അനൂപ് കുമാര്‍ തന്നെയാണ് വിദ്യാഭ്യാസ വകുപ്പില്‍ സ്റ്റിയറിങ് കമ്മിറ്റിയിലേക്കും കരിക്കുലം കമ്മിറ്റിയിലേക്കും നോമിനേറ്റ് ചെയ്യപ്പെട്ടത്. സംഘപരിവാര്‍ പ്രസിദ്ധീകരണമായ മയിൽപ്പീലിക്ക് സ്‌കോളര്‍ഷിപ്പ് പരീക്ഷ നടത്താനുള്ള അനുമതി നേടിയെടുത്തതും ഇതേ അനൂപ് കുമാറായിരുന്നു. ഇയാളുടെ പരാതിയില്‍ വിദ്യാഭ്യാസ മേഖലയിലെ ഏറ്റവും ഉന്നതമായ സ്ഥാനത്ത് ഇരിക്കുന്ന ഐഎഎസ് ഉദ്യോഗസ്ഥനെ മാറ്റി എന്നതും ദുരൂഹമായി തുടരുകയാണ്. ലീഗ് നോമിനിയായ ആസിഫ് കെ യൂസഫിന്റെ സര്‍ട്ടിഫിക്കറ്റുകളുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ ഉണ്ടെന്നായിരുന്നു അനൂപ് ഗവര്‍ണര്‍ക്ക് നല്‍കിയ പരാതി. പരാതി ലഭിച്ച് മൂന്ന് ദിവസത്തിന് ഉള്ളില്‍ തന്നെ ആസിഫ് ചുമതലയില്‍ നിന്ന് തെറിച്ചു.

ഗവര്‍ണറുടെ ഓഫീസിന് നേരിട്ട് പരാതി സ്വീകരിക്കാനോ അതില്‍ നടപടി സ്വീകരിക്കാനോ കഴിയില്ല. അങ്ങനെിരിക്കെയാണ് ചീഫ് സെക്രട്ടറിക്ക് ഗവര്‍ണറുടെ ശുപാര്‍ശ കിട്ടിയ ഉടനെ നടപടികള്‍ സ്വീകരിക്കുന്നത്. . ആസിഫിനെതിരായ പരാതിയിന്മേല്‍ എന്ത് അന്വേഷണം നടന്നു എന്നോ വകുപ്പ് ഏത് നിലയില്‍ നടപടി എടുത്തു എന്നതിനെ സംബന്ധിച്ച് മന്ത്രിയുടെ മറുപടിയിലാണ് ആകാംക്ഷ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button