Uncategorized
മത്സ്യബന്ധനത്തിന് പോയ യുവാവ് മരിച്ചനിലയില്‍

വൈപ്പിന്‍: മത്സ്യബന്ധനത്തിന് പോയ മത്സ്യത്തൊഴിലാളിയെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നായരമ്പലം സുനാമി കോളനിക്ക് പടിഞ്ഞാറ് വേലിയത്ത് സുബ്രന്‍റെ മകന്‍ സുബീഷ് (45) ആണ് മരിച്ചത്.ചൊവ്വാഴ്ച വൈകിട്ട് ആറരയോടെ നായരമ്പലം പുത്തന്‍തോട്ടില്‍ കണ്ടെത്തിയ ആളെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. വഞ്ചിയില്‍ മത്സ്യം പിടിക്കുന്നതിനിടെ തോട്ടില്‍ വീണതായിരിക്കാം എന്നാണ് നിഗമനം.
മൃതദേഹം ഇന്ന് രാവിലെ ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി. സംസ്‌കാരം ഇന്ന് വൈകിട്ട് നടക്കും.




