Uncategorized

കെഎസ്ആർടിസി പ്രതിസന്ധിയിൽ; 718 ബസുകൾ കട്ടപ്പുറത്തെന്ന് വിവരാവകാശ രേഖ

കെ എസ് ആര്‍ ടി സിയില്‍ 718 ബസുകള്‍ കട്ടപ്പുറത്തെന്ന് വിവരാവകാശ രേഖ. ഗതാഗതയോഗ്യമായ അയ്യായിരത്തില്‍പ്പരം ബസുകളില്‍ ഇന്‍ഷുറന്‍സ് ഉള്ളത് 1890 ബസുകള്‍ക്ക് മാത്രമാണ്. 23 എ സി ലോഫ്ലോര്‍ ബസുകള്‍ ഉള്‍പ്പടെ 1922 ബസുകള്‍ 15 വര്‍ഷത്തിലേറെ പഴക്കമുള്ളതാണെന്നും വിവരാവകാശ രേഖയില്‍ പറയുന്നു.കെ എസ് ആര്‍ ടി സി പ്രിയദര്‍ശിനി ബസിലെ സ്ത്രീ സൗജന്യ യാത്ര വരുമാനത്തെ കാര്യമായി ബാധിക്കുന്നുവെന്ന ചര്‍ച്ചകള്‍ സജീവമായിരിക്കെയാണ് കട്ടപ്പുറത്തുള്ള ബസുകളുടെ എണ്ണം സംബന്ധിച്ച വിവരം പുറത്തുവന്നിരിക്കുന്നത്. ആകെയുള്ള 5765 ബസുകളില്‍ 718 എണ്ണം കട്ടപ്പുറത്താണെന്നാണ് കണക്കുകള്‍. ഗതാഗതയോഗ്യമായ അയ്യായിരത്തില്‍പ്പരം ബസുകളില്‍ ഇന്‍ഷുറന്‍സ് ഉള്ളത് 1890 ബസുകള്‍ക്ക് മാത്രമെന്നും വിവരാവകാശ രേഖയില്‍ പറയുന്നു. ഇന്‍ഷുറന്‍സില്ലാത്ത ബസുകള്‍ അപകടത്തില്‍പ്പെട്ടാല്‍ യാത്രക്കാര്‍ക്ക് കെ എസ് ആര്‍ ടി സി മാനേജ്മെന്‍റ് നഷ്ടപരിഹാരം നല്‍കണമെന്നാണ് വ്യവസ്ഥ. ഇത് പലപ്പോഴും വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടങ്ങള്‍ക്കിടയാക്കുകയും ചെയ്യും. വിവരാവകാശ പ്രവര്‍ത്തകന്‍ രാജു വാഴക്കാല.23 എ സി ലോഫ്ലോര്‍ ബസുകള്‍ ഉള്‍പ്പടെ 1922 ബസുകള്‍ 15 വര്‍ഷത്തിലേറെ പഴക്കമുള്ളതാണെന്നും വിവരാവകാശ രേഖയില്‍ പറയുന്നു.അതേ സമയം കെ എസ് ആര്‍ ടിസിയ്ക്ക് ഡീസല്‍ വാങ്ങാനുള്ള ചെലവെത്ര,ഉപയോഗശൂന്യമായ എത്രവണ്ടികളുണ്ട് തുടങ്ങിയ ചോദ്യങ്ങള്‍ക്ക് കെ എസ് ആര്‍ ടി സി മാനേജ്മെന്‍റ് വിവരം നല്‍കിയിട്ടുമില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button