Uncategorized

കാ​ൺ​പൂ​രി​ൽ നി​ന്ന് ട്രെ​യി​ൻ ക​യ​റി: വ​ന്ദേ​ഭാ​ര​തി​ൽ കു​ടു​ങ്ങി​യ​ത് 12 ബ​ന്ധു​ക്ക​ൾ; പി​ഴ​യി​ട്ട് റെ​യി​ൽ​വേ

ല​ക്നോ: യാ​ത്ര​യാ​ക്കാ​ൻ ബ​ന്ധു​വി​നൊ​പ്പം വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സി​ൽ ക​യ​റി​യ 12 പേ​ർ ട്രെ​യി​ൻ പു​റ​പ്പെ​ട്ട​തോ​ടെ കു​ടു​ങ്ങി. ഓ​ട്ടോ​മാ​റ്റി​ക് വാ​തി​ലു​ക​ൾ അ​ട​യു​ന്ന വ​ന്ദേ​ഭാ​ര​ത് ട്രെ​യി​നി​ൽ നി​ന്ന് പെ​ട്ടെ​ന്ന് ഇ​റ​ങ്ങാ​ൻ സാ​ധി​ക്കാ​തെ വ​ന്ന​തോ​ടെ യാ​ത്ര​ക്കാ​രു​ടെ ബ​ന്ധു​ക്ക​ൾ ട്രെ​യി​നി​നു​ള്ളി​ൽ ബ​ഹ​ളം വ​യ്ക്കു​ക​യാ​യി​രു​ന്നു.

കാ​ൺ​പൂ​ർ സ്റ്റേ​ഷ​നി​ൽ രാ​വി​ലെ 9:26-ന് ​എ​ത്തി​യ വ​ന്ദേ​ഭാ​ര​ത് ട്രെ​യി​ൻ 9:30-നാ​ണ് യാ​ത്ര തി​രി​ച്ച​ത്. ഈ ​സ​മ​യ​ത്ത് ബ​ന്ധു​ക്ക​ളെ യാ​ത്ര​യാ​ക്കാ​നാ​യി ട്രെ​യി​നി​നു​ള്ളി​ൽ ക​യ​റി​യ 12 പേ​രാ​ണ് ട്രെ​യി​ൻ സ്റ്റേ​ഷ​ൻ വി​ട്ട​തോ​ടെ കു​ടു​ങ്ങി​പ്പോ​യ​ത്. വാ​തി​ലു​ക​ൾ ത​നി​യെ ലോ​ക്കാ​കു​ന്ന സം​വി​ധാ​ന​മു​ള്ള​തി​നാ​ൽ ട്രെ​യി​ൻ മു​ന്നോ​ട്ട് നീ​ങ്ങി​യ​പ്പോ​ൾ ഇ​വ​ർ​ക്ക് പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​ഞ്ഞി​ല്ല.

തു​ട​ർ​ന്ന് ട്രെ​യി​നി​നു​ള്ളി​ൽ ബ​ഹ​ള​മു​യ​രു​ക​യും വാ​തി​ലു​ക​ൾ തു​റ​ക്ക​ണ​മെ​ന്ന് ഇ​വ​ർ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. എ​ന്നാ​ൽ ട്രെ​യി​ൻ ഇ​തി​നോ​ട​കം വേ​ഗ​ത കൈ​വ​രി​ച്ചി​രു​ന്നു. ഒ​ടു​വി​ൽ ബ​ഹ​ള​ത്തി​നൊ​ടു​വി​ൽ വ​ന്ദേ​ഭാ​ര​തി​ന് സ്റ്റോ​പ്പി​ല്ലാ​ത്ത ഇ​റ്റാ​വ സ്റ്റേ​ഷ​നി​ൽ ട്രെ​യി​ൻ നി​ർ​ത്തി​യാ​ണ് ഈ 12 ​പേ​രെ​യും പു​റ​ത്തി​റ​ക്കി​യ​ത്. രാ​വി​ലെ 10:49-ഓ​ടെ​യാ​യി​രു​ന്നു ഇ​ത്.

സ്റ്റേ​ഷ​നി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ റെ​യി​ൽ​വേ പൊ​ലി​സ് ഇ​വ​ർ പ്ലാ​റ്റ്‌​ഫോം ടി​ക്ക​റ്റോ യാ​ത്രാ ടി​ക്ക​റ്റോ ഇ​ല്ലാ​തെ​യാ​ണ് ട്രെ​യി​നി​ൽ ക​യ​റി​യ​തെ​ന്ന് ക​ണ്ടെ​ത്തി. ടി​ക്ക​റ്റി​ല്ലാ​തെ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ പ്ര​വേ​ശി​ച്ച​തി​നും വ​ന്ദേ​ഭാ​ര​തി​ൽ ക​യ​റി​യ​തി​നും ഓ​രോ​രു​ത്ത​ർ​ക്കും 3,000 രൂ​പ വീ​തം ആ​കെ 36,000 രൂ​പ പി​ഴ ഈ​ടാ​ക്കി. തു​ട​ർ​ന്ന് തു​ക അ​ട​ച്ച ഇ​വ​രെ പൊ​ലിെ​സ് വി​ട്ട​യ​ക്കു​ക​യും തെ​റ്റ് ആ​വ​ർ​ത്തി​ക്ക​രു​തെ​ന്ന് ക​ർ​ശ​ന മു​ന്ന​റി​യി​പ്പ് ന​ൽ​കു​ക​യും ചെ​യ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button