Uncategorized

മങ്കടയിൽ പെൻഷൻ തട്ടിയെടുത്തെന്ന പരാതി; CPIM ഏരിയ കമ്മിറ്റി അംഗം നൗഫലിനെതിരെ നടപടി; ഒരു വർഷത്തേക്ക് പുറത്താക്കി

മലപ്പുറം: മലപ്പുറം മങ്കടയില്‍ പെന്‍ഷന്‍ തട്ടിയെടുത്തെന്ന പരാതിയില്‍ സിപിഐഎം ഏരിയ കമ്മറ്റി അംഗത്തിനെതിരെ പാര്‍ട്ടി നടപടി. മങ്കട ഏരിയാ കമ്മിറ്റി അംഗമായ കെ ടി നൗഫലിനെ ഒരു വര്‍ഷത്തേക്ക് പുറത്താക്കി. പെരിന്തല്‍മണ്ണ അര്‍ബന്‍ ബാങ്ക് മൂര്‍ക്കനാട് ശാഖാ ജീവനക്കാരനായിരുന്നു നൗഫല്‍. പെന്‍ഷന്‍ നല്‍കിയില്ലെന്ന പരാതി ഉയര്‍ന്നതിന് പിന്നാലെ നൗഫലിനെ ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.മൂര്‍ക്കനാട് സ്വദേശിയായ വീട്ടമ്മയുടെ വിധവാ പെന്‍ഷന്‍ തട്ടിയെടുത്തെന്നായിരുന്നു നൗഫലിനെതിരായ പരാതി. വീട്ടമ്മ തന്നെയായിരുന്നു പരാതിയുമായി പൊലീസിനെ സമീപിച്ചത്. 2025 നവംബര്‍ മുതല്‍ ഈ വര്‍ഷം ഓഗസ്റ്റ് വരെയുള്ള പത്തുമാസത്തെ പെന്‍ഷന്‍ തുകയായ 20,000 രൂപ വ്യാജ ഒപ്പിട്ട് ബാങ്കില്‍ നിന്ന് കൈപ്പറ്റിയതായി പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സംഭവം വിവാദമായതോടെയാണ് പാര്‍ട്ടി നടപടി സ്വീകരിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button